ഫുട്ബോൾ മൈതാനങ്ങളിൽ ഷാൻ കക്കാട്ടിരിയുടെ ത്രസിപ്പിക്കുന്ന അനൗൺസ്മെൻ്റ് ശ്രദ്ധേയമായി
🍀🍀🍀കാൽപന്ത്കളിയിൽ മൈതാനങ്ങളിൽ കാണികളെ ത്രസിപ്പിക്കുന്ന അനൗൺസ്മെൻ്റിലൂടെ ആവശേത്തിൻ്റെ കൊടുമുടിയിലേക്ക് എത്തിക്കുന്ന സുൽത്താൻ ഷാൻ കക്കാട്ടിരി (35) വ്യതസ്ഥനാകുന്നു.
കഴിഞ്ഞ ദിവസം ചാലിശേരിയിൽ സമാപിച്ച സി എസ് എ ഫുട്ബോൾ ടൂർണ്ണമെൻ്റിൽ 27 ദിവസവും സാഹിത്യവും , പാട്ടും , ഫുട്ബോൾ രാജക്കമാരുടെ പേരും പെരുമയും, കളിക്കുന്ന ടീമിൻ്റെ പൗരാണികതയും കോർത്തിണക്കി നിരന്തരമായ കഠിനാധ്വാനത്തിലൂടെ കഠോരമായ വാക്കുകൾകൊണ്ട് അമാനമാടി മൈതാനത്ത് ആവേശം കൊള്ളിക്കുന്ന ഫുട്ബോൾ പ്രേമികളുടെ ഇഷ്ട താരമാണ് ഷാൻ.
ഫുട്ബോൾ മൽസരം നടക്കുന്ന നവംബർ മുതൽ മെയ് വരെയുള്ള കാലങ്ങളിൽ ഏറെ തിരക്കാണ്
ഹിന്ദി , തമിഴ് , മലയാളം , തെലുങ്ക് , കന്നഡ , ഇംഗ്ലീഷ് , അറബ് , ഉർദു തുടങ്ങിയ ഭാഷകളിലെ ശബ്ദ ഗാഭീര്യത്തോടെയുള്ള ഫുട്ബോൾ അനൗൺസ്മെൻ്റ് ഷാനെ കേരളത്തിലെ ഏറ്റവും പ്രതിഫലം വാങ്ങുന്ന അനൗൺസറാക്കി മാറ്റി
ഓർമ്മയുടെ ആദ്യകാലങ്ങളിൽ 13 വയസ്സിൽ നാരങ്ങ വെള്ളത്തിനായിരുന്ന കോളാമ്പി മൈക്കയിൽ ഉയർന്ന ശബ്ദത്തിൽ അനൗൺസ്മെൻ്റ് തുടങ്ങിയത് ഈ രംഗത്ത് പെരിങ്ങോട് റഷീദ് , പള്ളിപ്പുറം ദാസൻ എന്നിവരാണ് മികച്ച പിൻതുണ നൽകിയതെന്ന് ഷാൻ പറഞ്ഞു
2017-18 കാലങ്ങളിൽ കടൽ കടന്ന് ദുബായിലെത്തി അഞ്ച് ദിവസം അനൗൺസറായി
2022 - 23 സോക്കർ സിറ്റി വോയ്സ് ഓഫ് ഇയർ പുരസ്കാരം ഷാന് ലഭിച്ചു സി എസ് എ ഫുട്ബോൾ ഫൈനലിൽ പി.വി. ഉമ്മർമൗലവി , കെ.കെ. ശിവശങ്കരൻ , ചെയർമാൻ വി.വി. ബാലകൃഷ്ണൻ , കൺവീനർ എം.എം അഹമ്മദുണ്ണി , ടി.കെ സുനിൽകുമാർ , ടി.കെ. മണികണ്ഠൻ , ടി എ രണദിവെ ,
ബിജുകടവാരത്ത് എന്നിവർ ചേർന്ന് ആദരിച്ചു.
കക്കാട്ടിരി കുരിവെറ്റിഞാലിൽ കുഞ്ഞിപ്പ - സൽമ്മ ദമ്പതിമാരുടെ മകനാണ് ഷാൻ
ഭാര്യ ഫബ്ന ,
ആദംഅബ്രാംഖുറെശി , ഇസഇമ്രാൻ സുൽത്താൻ എന്നിവർ മക്കളാണ് . ജീവനോളം സ്നേഹിക്കുന്ന തനിക്ക് ലഭിച്ച ശബ്ദ മാധുര്യം കൂടുതൽ വേദികളിൽ എത്തിക്കാനുള്ള സഞ്ചാരത്തിലാണ് ഈ ചെറുപ്പക്കാരൻ
സൂപ്പർ.......
ReplyDelete