ചാലിശേരിയിൽ മാർവ്വൽ ക്ലബ്ബ് ഒരുക്കുന്ന കരിയർ ഫെസ്റ്റ് ശനിയാഴ്ച നടക്കും.


 ചാലിശേരിയിൽ മാർവ്വൽ ക്ലബ്ബ് ഒരുക്കുന്ന കരിയർ ഫെസ്റ്റ് ശനിയാഴ്ച നടക്കും.

ചാലിശേരി മാർവൽ ആർട്സ് ആൻ്റ് സ്പോർട്സ് ക്ലബ് വിദ്യാർത്ഥികൾക്കായി കരിയർ ഫെസ്റ്റ് ഒരുക്കുന്നു

ശനിയാഴ്ച രാവിലെ 9.30 ന് മെയിൻ റോഡ് പി.പി. ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ സംസ്ഥാന വി.എച്ച്.എസ്.എൻ. എസ്. എസ്. പ്രോഗ്രാം കോർഡിനേറ്റർ ഡോ. രജ്ഞിത് പി ക്ലാസ് നയിക്കും.

പത്താം തരത്തിലും , ഹയർസെക്കണ്ടറി , വി എച്ച്. എസ്. ഇ , ബിരുദ വിദ്യാർത്ഥി എന്നിവർക്കായി പുതിയ കോഴ്സുകളും , ജോലികളും പരിചയപ്പെടുത്തുന്നതിനായാണ് കരിയർ ഫെസ്റ്റ് സംഘടിപ്പിക്കുന്നത്.

 ഗ്രാമത്തിലെ മികച്ച നിലയിൽ പ്രവർത്തിക്കുന്ന മാർവൽ ക്ലബ്ബ് കാൽപന്ത് കളിക്ക് അപ്പുറത്ത് വിദ്യാർത്ഥികളെ പുതിയ കാലത്തിൻ്റെ വെല്ലുവിളികളേയും പ്രതീക്ഷകളേയും അഭിമുഖീകരിക്കാൻ സജ്ജരാകുകയാണ് കരിയർ ഫെസ്റ്റ് കൊണ്ട് മാർവൽ ക്ലബ്ബ് ലക്ഷ്യ വെക്കുന്നത്.

പരിപാടിക്ക് ക്ലബ്ബ് പ്രസിഡൻ്റ് എം.എം. അഹമ്മദുണ്ണി , സെക്രട്ടറി ബിജു കടവാരത്ത് , ട്രഷറർ ടി.കെ. മണികണ്ഠൻ എന്നിവരടക്കുന്ന എകസ്ക്യൂട്ടീവ് കമ്മിറ്റി നേതൃത്വം നൽകും

Post a Comment

Previous Post Next Post