ഗേറ്റ് വീണ് പരുക്കേറ്റ ബാലൻ മരിച്ചു


 ഗേറ്റ് വീണ് പരുക്കേറ്റ ബാലൻ മരിച്ചു


 എറണാകുളത്ത് വീടിന്റെ സ്ലൈഡിങ് ഗേറ്റ് അടയ്ക്കുമ്പോൾ ഗേറ്റ് ഇളകി ശരീരത്തിൽ വീണു ഗുരുതര പരുക്കേറ്റ ബാലൻ മരിച്ചു. 


 കല്ലുപുറം താഴത്തെങ്ങാടി സ്വദേശിയായ വടുതല കർഷക റോഡിൽ താമസിക്കുന്ന ലിബിഷ് കെ ശീമോൻ്റെയും പ്രിൻസിയുടെയും ഇളയ മകൻ ജോനാഥൻ (9) ആണ് അന്തരിച്ചത്. 


തലയ്ക്ക് പരുക്കേറ്റ നിലയിൽ ആസ്റ്റർ മെഡ്‌സിറ്റി ആശുപത്രിയിൽ വെന്റിലേറ്ററിൽ ആയിരുന്നു. ഈ മാസം 19ന് ആയിരുന്നു അപകടം.

ജോനാഥൻ്റെ മൃതദേഹം വെള്ളിയാഴ്ച

ഉച്ചയോടെ

കർഷക റോഡി

ലുള്ള വീട്ടിലെത്തിച്ചു.


സംസ്കാരം ശനിയാഴ്ച രാവിലെ 9ന് വീട്ടിലെ ശുശ്രൂഷയ്ക്ക് ശേഷം 12ന് അസംബ്ലീസ് ഓഫ് ഗോഡിൻറെ വടുതല സെമിത്തേരിയിൽ നടക്കും.എറണാകുളം ചിറ്റൂർ എസ്ബി

ഒഎ സ്കൂ‌ൾ നാലാം ക്ലാസ് വിദ്യാർഥിയാണ്. സഹോദരങ്ങൾ: അബിഗയിൽ, ജെയ്ഡൻ

Post a Comment

Previous Post Next Post