പെരുമഴയത്ത് വാച്ചര്‍മാരുടെ കണ്ണുവെട്ടിച്ച്‌ പോയി; കൊല്ലങ്കോട് സീതാര്‍ക്കുണ്ട് വെള്ളച്ചാട്ടത്തില്‍ 2 പേര്‍ കുടുങ്ങി


 പാലക്കാട്: കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തില്‍ 2 പേർ കുടുങ്ങി. ഇയാള്‍ ഇപ്പോള്‍ വള്ളിയില്‍ തൂങ്ങി നില്‍ക്കുന്നുവെന്നാണ് വിവരം.ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി. വാച്ചർമാരുടെ കണ്ണുവെട്ടിച്ചാണ് ഇവർ വെള്ളച്ചാട്ടത്തില്‍ പോയതെന്ന് വനംവകുപ്പ് പറയുന്നു. രക്ഷിക്കാനുള്ള ശ്രമം തുടങ്ങി.

പാലക്കാട് തന്നെ ചിറ്റൂര്‍ പുഴയില്‍ പ്രായമായ സ്ത്രീ ഉള്‍പ്പെടെ ഒരു കുടുംബത്തിലെ നാലു പേർ കുടുങ്ങിയതിന് പിന്നാലെയാണ് ഈ സംഭവം. മണിക്കൂറുകളോളം പുഴയ്ക്ക് നടുവില്‍ കുടുങ്ങിയ ചിറ്റൂരില്‍ താമസിക്കുന്ന മൈസൂരു സ്വദേശികളായ ദേവി, ലക്ഷ്മണൻ, സുരേഷ്, വിഷ്ണു എന്നിവരെ അതിസാഹസികമായാണ് ഫയര്‍ ഫോഴ്‌സ് സംഘം രക്ഷിച്ചത്. 

Post a Comment

Previous Post Next Post