കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും.


 ആലപ്പുഴ.കുവൈത്തിലെ അബ്ബാസിയയിൽ ഫ്ലാറ്റിലുണ്ടായ തീപിടുത്തത്തിൽ മരിച്ച ആലപ്പുഴ തലവടി സ്വദേശികളായ നാലംഗ കുടുംബത്തിന്റെ മൃതദേഹങ്ങൾ തിങ്കളാഴ്‌ച നാട്ടിലെത്തിക്കും.

നീരേറ്റുപുറം മുളയ്ക്കൽ മാത്യൂസ് വി മുളയ്ക്കൽ (ജിജോ 42), ഭാര്യ ലിനി എബ്രഹാം (38), മക്കളായ ഐറിൻ (14), ഐസക് (9) എന്നിവരുടെ മൃതദേഹങ്ങൾ തിങ്കളാഴ്ച രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിക്കും. തുടർന്ന് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങി തിരുവല്ല മെഡിക്കൽ മിഷൻ മോർച്ചറിയിലേക്ക് മാറ്റും.

40 ദിവസത്തെ അവധിക്ക് ശേഷം തലവടിയിലെ വീട്ടിൽ നിന്ന് വെള്ളി വൈകിട്ട് അഞ്ചിനാണ് ഇവർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിന് സമീപത്തെ ഫ്ലാറ്റിൽ തിരിച്ചെത്തിയത്. ഇതിന് നാലു മണിക്കൂറിനുശേഷമാണ് ഫ്ലാറ്റിന്റെ ബാൽക്കണിയിലുള്ള എയർ കണ്ടീഷണറിൽനിന്ന് തീപടർന്നത്. അഞ്ചു നിലകളുള്ള ഫ്ളാറ്റിൽ രണ്ടാമത്തെ നിലയിലെ ആറാം നമ്പർ ക്വാർട്ടേഴ്സിലാണ് മാത്യുവും കുടുംബവും താമസിച്ചിരുന്നത്.

Post a Comment

Previous Post Next Post