എസ്.എൻ.ഡി.പി
മല യൂണിറ്റ് യോഗം നടത്തി
എസ്.എൻ.ഡി.പി.ഒറ്റപ്പാലം യൂണിയൻ
മലയൂണിറ്റ് ശാഖായോഗം മൂർക്കത്ത് കൃഷ്ണൻ്റെ വസതിയിൽ നടന്നു. യൂണിറ്റ് പ്രസിഡൻ്റ് എ.പി. വിജയൻ്റെ അധ്യക്ഷതയിൽ ഡയറക്ടർ ബോർഡ് മെമ്പർ കെ.ആർ. ബാലൻ ഉദ്ഘാടനം നിർവ്വഹിച്ചു. 170-ാം ശ്രീനാരായണ ഗുരു ജയന്തി ദിനത്തിൽ ആഘോഷങ്ങൾ ഒഴിവാക്കി സാംസ്കാരിക സമ്മേളനമാക്കി ലളിതമായ രീതിയിൽ സംഘടിപ്പിക്കുന്നതിന് തീരുമാനിച്ചു. യൂണിയൻ കൗൺസിലർ എം.സി. മനോജ്, ടി.പി. രാമചന്ദ്രൻ, മണ്ഡലം ചെയർമാൻ കെ.സി. ചന്ദ്രൻ, എം.ഉണ്ണികൃഷ്ണൻ, പി.പി. വിനീഷ്, എം. കൃഷ്ണൻ എന്നിവർ സംസാരിച്ചു.


