പുസ്തക പ്രകാശനവും കവിയരങ്ങും അനുമോദന സദസ്സും ഇന്ന് നടക്കും.
സാഹിത്യകാരനും, സാംസ്കാരിക പ്രവർത്തകനുമായ സതീഷ് കാക്കരാത്ത് രചിച്ച നാലാമത്തെ പുസ്തകം ഇന്ന് പുറത്തിറങ്ങും. അക്ഷരജാലകം ബുക്സ് പ്രസിദ്ധപ്പെടുത്തിയ "ഞാൻ" എന്ന കവിതാ സമാഹാരമാണ് ആഗസ്റ്റ്
20ന് 3 മണിക്ക് ഞാങ്ങാട്ടിരി എ.യു.പി സ്കൂളിൽ ചേരുന്ന ചടങ്ങിൽ പ്രകാശിപ്പിക്കുന്നതെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
പുസ്തക പ്രകാശനത്തോടൊപ്പം അനുമോദന സദസ്സും കവിയരങ്ങും നടക്കും. പരിപാടിയുടെ ഉദ്ഘാടനവും പുസ്തക പ്രകാശനവും പ്രശസ്ത വാദ്യ കലാകാരനും, സംസ്ഥാന ഫോക് ലോർ അക്കാദമി, സംഗീത നാടക അക്കാദമി എന്നിവയുടെ ഭരണസമിതിയംഗവുമായ പ്രൊഫസർ കലാമണ്ഡലം ചന്ദ്രൻ പെരിങ്ങോട് നിർവ്വഹിക്കും.
അക്ഷരജാലകം സാംസ്കാരിക കൂട്ടായ്മ പ്രസിഡന്റ് ഹുസൈൻ തട്ടത്താഴത്ത് അധ്യക്ഷനാകും.
കെ.ജയശ്രീ ടീച്ചർ പുസ്തകം ഏറ്റുവാങ്ങും. മുപ്പതോളം യുവ കവികൾ
കവിതാലാപനം നടത്തും.
അക്ഷരജാലകം പ്രവർത്തകരായ ഹുസൈൻ തട്ടത്താഴത്ത്, സതീഷ് കാക്കരാത്ത്, എം.രാമനുണ്ണി, പ്രിയങ്ക പവിത്രൻ, വത്സല ഞാങ്ങാട്ടിരി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.


