ഭിന്നശേഷി കുട്ടികളുടെ ചെണ്ടുമല്ലി പൂക്കൾ സുഗന്ധം പരത്തുന്നു.


 ഭിന്നശേഷി കുട്ടികളുടെ ചെണ്ടുമല്ലി പൂക്കൾ സുഗന്ധം പരത്തുന്നു.

വട്ടംകുളം ഗ്രാമപഞ്ചായത്തിന് കീഴിലെ കനിവ് ബഡ്സ് സ്കൂളിലെ കുട്ടികളാണ് കെട്ടിടത്തിനു മുകളിൽ ചെണ്ടുമല്ലി തോട്ടം ഒരുക്കി വിളവെടുപ്പ് നടത്തിയത്.

 ഇതിനോടൊപ്പം കൃഷിയിറക്കിയ പച്ചക്കറിയും വിളവെടുത്തു .ടെറസ് കെട്ടിടത്തിനു മുകളിൽ ബാഗുകളിൽ മുളപ്പിച്ചാണ് ചെണ്ടുമല്ലി കൃഷി നടത്തിയത് ഓണത്തിന് മുന്നോടിയായി വിളവെടുത്തത്. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം .എ നജീബ് ഉദ്ഘാടനം ചെയ്തു .മുൻ പ്രസിഡണ്ട് കഴുങ്കിൽ മജീദ്, ബഡ്സ് സ്കൂൾ പ്രധാന അധ്യാപിക കെ. ഗിരിജ, അധ്യാപിക എ .ഷീല പ്രസംഗിച്ചു.

Post a Comment

Previous Post Next Post