മഹാത്മാഗാന്ധിയുടെ 155 ജന്മദിനവും ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയതിന്റെ നൂറാം വാർഷികവും വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

 മഹാത്മാഗാന്ധിയുടെ 155 ജന്മദിനവും ഗാന്ധിജി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട് ആയതിന്റെ നൂറാം വാർഷികവും വട്ടംകുളം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ആഘോഷിച്ചു.

 ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം എ നജീബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് എൻ വി അഷ്റഫ് അധ്യക്ഷത വഹിച്ചു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് ഹാരിസ് മൂതൂർ മുഖ്യപ്രഭാഷണം നടത്തി. 

 കെഎസ്‌യു ജില്ലാ സെക്രട്ടറി ആഗ്നെയ് നന്ദൻ ഗാന്ധി ചരിത്രം വായിച്ചു. ഫിറോസ് ഖാൻ അണ്ണക്കമ്പാട് വൈഷ്ണവ ജനതോ.. എന്ന ഗാന്ധിജിക്ക് ഇഷ്ടപ്പെട്ട ഭജൻ ആലപിച്ചു.  

ഡി കെ ടി എഫ് നിയോജകമണ്ഡലം പ്രസിഡണ്ട് മോഹനൻ പാക്കത്ത്‌ പ്രതിജ്ഞ ചൊല്ലി കൊടുത്തു. കെ ഭാസ്കരൻ വട്ടംകുളം, ഇ പി ഷൗക്കത്തലി, സി ആർ മനോഹരൻ, എൻ. ചന്ദ്രബോസ്, ഏട്ടൻ ശുകപുരം, എന്നിവർ പ്രസംഗിച്ചു

Post a Comment

Previous Post Next Post