കുന്നംകുളം യേശുദാസ് റോഡിൽ ലഹരിക്കടിമപ്പെട്ടവർ തമ്മിൽ ഏറ്റുമുട്ടി; 2 പേർക്ക് പരിക്ക്


 കുന്നംകുളം യേശുദാസ് റോഡിൽ ലഹരിക്കടിമപ്പെട്ടവർ തമ്മിൽ ഏറ്റുമുട്ടി. സംഘർഷത്തിൽ രണ്ട് പേർക്ക് പരിക്കേറ്റു. മരത്തംകോട് സ്വദേശി ഹരിദാസൻ പാലക്കാട് സ്വദേശി മണി എന്നിവർക്കാണ് പരിക്കേറ്റത്. അഞ്ചംഗ സംഘമാണ് സംഘർഷത്തിൽ ഏർപ്പെട്ടത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. നാട്ടുകാർ ഇടപെട്ടതോടെ മൂന്നുപേർ ഓടി രക്ഷപ്പെട്ടു. പരിക്കേറ്റ ഇരുവരും കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി

Post a Comment

Previous Post Next Post