ചാലിശ്ശേരി ഗ്രാമ പഞ്ചായത്ത് 2023-24 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിരുന്ന വയോജനങ്ങൾക്ക് കട്ടിലുകൾ വിതരണം ചെയ്തു.പഞ്ചായത്ത് അംബേദ്കർ ഹാളിൽ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സഹിറ ഖാദറിന്റെ അധ്യക്ഷതയിൽ പ്രസിഡന്റ് വിജേഷ് കുട്ടൻ കട്ടിൽ വിതരണോദ്ഘാടനം നിർവ്വഹിച്ചു.ഐ.സി.ഡി.എസ്. സൂപ്പർവൈസർ ടി.പി.സൗമ്യ പദ്ധതി വിശദീകരണം നടത്തി
ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്സൺ നിഷ അജിത് കുമാർ, പഞ്ചായത്ത് അംഗങ്ങളായ വി.എസ്.ശിവാസ്,ഷഹന അലി,സജിത ഉണ്ണികൃഷ്ണൻ, പഞ്ചായത്ത് കോർഡിനേറ്റർ പ്രദീപ് ചെറുവശ്ശേരി, ഹരിതകർമ്മസേന സാരഥി റഷീദ് പണിക്ക വീട്ടിൽ തുടങ്ങിയവർ പങ്കെടുത്തു.പഞ്ചായത്തിലെ 15 വാർഡുകളിലും 7 എണ്ണം വീതം ഉൾപ്പെടുത്തി 105 കട്ടിലുകളാണ് വയോജനങ്ങൾക്കായി നൽകിയത്.


