ശാസ്ത്ര കൗതുകങ്ങൾ കൊണ്ട് ശ്രദ്ധേയമായ ശാസ്ത്രമേളയിൽ ചാലിശ്ശേരി ഓവറോൾ ചാമ്പ്യന്മാർ


തൃത്താല ഉപജില്ല ശാസ്ത്രോത്സവത്തിൽ ശാസ്ത്രമേള വിഭാഗത്തിൽ 79 പോയിന്റുകൾ നേടി ചാലിശ്ശേരി ജി.എച്ച്.എസ്.എസ്. ഓവറോൾ ചാമ്പ്യന്മാരായി. യു.പി., ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിഭാഗങ്ങളിൽ നിന്നായി 9 എ ഗ്രേഡ്, 3 ബി ഗ്രേഡ്, 2 സി ഗ്രേഡ് എന്നിവയും 3 ഒന്നാം സ്ഥാനം, 2 രണ്ടാം സ്ഥാനം, 3 മൂന്നാം സ്ഥാനം എന്നിവയും നേടിയാണ് ചാലിശ്ശേരിക്ക് ഈ നേട്ടത്തിൽ എത്താനായത്.

ഹയർസെക്കണ്ടറി വിഭാഗം ശാസ്ത്രമേളയിൽ 38 പോയിൻ്റുകളുമായി ജി.എച്ച്.എസ്.എസ്. മേഴത്തൂർ ഒന്നാം സ്ഥാനത്തെത്തി. ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി, ജി.എച്ച്.എസ്.എസ്. ചാത്തന്നൂർ രണ്ടാം സ്ഥാനത്തും ഡോ.കെ.ബി.എം.എം.എച്ച്.എസ്.എസ്. തൃത്താല മൂന്നാം സ്ഥാനത്തുമെത്തി.

ഹൈസ്കൂൾ വിഭാഗത്തിൽ 32 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്. ചാലിശ്ശേരിയും ജി.വി.എച്ച്.എസ്.എസ്. വട്ടേനാടും ഒന്നാം സ്ഥാനം പങ്കിട്ടു. ജി.ജി.എച്ച്.എസ്.എസ്. കല്ലടത്തൂർ, എച്ച്.എസ്.എസ്. പെരിങ്ങോട് രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.

യു.പി. വിഭാഗത്തിൽ 30 പോയിന്റുകളോടെ ജി.എച്ച്.എസ്.എസ്. ചാത്തനൂരാണ് മുന്നിൽ. ജി.എച്ച്.എസ്.എസ്. ചാലിശ്ശേരി രണ്ടും എ.യു.പി.എസ്. ഞാങ്ങാട്ടൂർ മൂന്നും സ്ഥാനങ്ങൾക്കർഹരായി.

എൽ.പി. വിഭാഗത്തിൽ 25 പോയിന്റുകൾ നേടിയ ജി.എൽ.പി.എസ്. വട്ടേനാടാണ് ഒന്നാം സ്ഥാനത്ത്. എ.യു.പി.എസ്. ചാഴിയാട്ടിരി രണ്ടാം സ്ഥാനത്തും എസ്.ബി.എസ്. തണ്ണീർക്കോട്, ജി.ടി.ജെ.ബി.എസ്. കുമ്പിടി മൂന്നാം സ്ഥാനത്തുമെത്തി.

Post a Comment

Previous Post Next Post