പീഡനശ്രമ പരാതിയിൽ ഒളിവിൽ പോയ കൂറ്റനാട് സ്വദേശിയായ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു


 കൂറ്റനാട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ചതിൻ്റെ പേരിൽ പോക്സോ കേസിൽ പ്രതിയായ പിലാക്കാട്ടിരി സ്വദേശിയും കൂറ്റനാട്ടെ ഹോട്ടൽ ജീവനക്കാരനുമായ ഹുസൈൻ (55) എന്നയാളെ പോലീസ് അറസ്റ്റ് ചെയ്ത് കോടതിയിൽ ഹാജരാക്കി. രണ്ടാഴ്ചയിലധികമായി ഒളിവിൽ കഴിഞ്ഞിരുന്ന പ്രതി മുൻകൂർ ജാമ്യത്തിനായി മേൽ കോടതികളെ സമീപിച്ചെങ്കിലും ജാമ്യം ലഭിക്കാത്തതിനെ തുടർന്ന് ഷൊർണൂർ ഡി. വൈ. എസ്.പി. ആർ.മനോജ്കുമാറിൻ്റെ മുമ്പാകെ കീഴടങ്ങുകയായിരുന്നു.

Post a Comment

Previous Post Next Post