എസ്.കെ.എസ് എസ് എഫ് ആദർശ സമ്മേളനം ശനിയാഴ്ച കൂറ്റനാട് വെച്ച് നടക്കും.

 

എസ്.കെ.എസ് എസ് എഫ് ആദർശ സമ്മേളനം ശനിയാഴ്ച കൂറ്റനാട് വെച്ച് നടക്കും.


കൂറ്റനാട്: എസ്.കെ.എസ്.എസ്.എഫ് തൃത്താല, ചാലിശ്ശേരി മേഖലകളുടെ സംയുക്താഭിമുഖ്യത്തിൽ കണ്ണിയത്ത് ഉസ്താദ്, ശംസുൽ ഉലമ അനുസ്മരണവും ആദർശം അമാനത്താണ് എന്ന ശീർഷകത്തിൽ ആദർശ സമ്മേളനവും ശനിയാഴ്ച വൈകീട്ട് 6.30 ന് കൂറ്റനാട് സെൻ്ററിൽ കെ.വി ഉസ്താദ് നഗറിൽ നടക്കും. 

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ കേന്ദ്ര മുശാവറ അംഗം എം.വി ഇസ്മായിൽ മുസ്ലിയാർ കുമരനെല്ലൂർ പ്രാർത്ഥനക്ക് നേതൃത്വം നൽകും. സയ്യിദ് ശിഹാബുദ്ദീൻ തങ്ങൾ വല്ലപ്പുഴ ഉദ്ഘാടനം നിർവഹിക്കും. ജി.എം സ്വലാഹുദ്ദീൻ ഫൈസി വല്ലപ്പുഴ അനുസ്മരണ പ്രഭാഷണം നടത്തും. ഇസ്ലാമാണ് പരിഹാരം എന്ന വിഷയത്തിൽ അബ്ദുള്ള മുജ്‌തബ ഫൈസി ആനക്കരയും ആദർശം അമാനത്താണ് എന്ന വിഷയത്തിൽ ജസീൽ കമാലി ഫൈസി അരക്കുപറമ്പും പ്രഭാഷണം നടത്തും. സമസ്തയുടെയും പോഷക ഘടകങ്ങളുടെയും നേതാക്കളും പ്രവർത്തകരും പങ്കെടുക്കും.

Post a Comment

Previous Post Next Post