ഷെയർ ആൻഡ് കെയർബേബി മണ്ടുമ്പാൽ സ്മാരക എക്സലൻസ് അവാർഡ് ഇ.രഘുനന്ദന്


കുന്നംകുളം : ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തുന്ന മൂന്നാമത് എക്സലൻസ് അവാർഡ് പാലിയേറ്റീവ് പ്രവർത്തകൻ ബേബി മണ്ടുമ്പാലിന്റെ സ്മരണാർത്ഥം, ഹീമോഫീലിയ രോഗികളുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി നടത്തിയ സേവനങ്ങൾ പരിഗണിച്ച് ഹീമോഫീലിയ സംസ്ഥാന കോഡിനേഷൻ കമ്മിറ്റിയുടെ ചെയർമാൻ ഇ. രഘുനന്ദനന് സമ്മാനിക്കുമെന്ന് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി ഭാരവാഹികൾ കുന്നംകുളത്ത് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 22,224 രൂപയും ഫലകവും അടങ്ങുന്ന അവാർഡ് ഒക്ടോബർ 30 ന് കാലത്ത് 8 മണിക്ക് അക്കിക്കാവ് കണ്ണൻ മെമ്മോറിയൽ ചാരിറ്റബിൾ ട്രസ്റ്റ് ഹാളിൽ നടക്കുന്ന ചടങ്ങിൽ ഗോവ ഗവർണർ അഡ്വ : പി.എസ് ശ്രീധരൻ പിള്ള അവാർഡ് കൈമാറും. കുന്നംകുളം നഗരസഭ കൗൺസിലറും ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടുമായ ലെബീബ് ഹസ്സൻ അധ്യക്ഷത വഹിക്കും .

Post a Comment

Previous Post Next Post