മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം മറവഞ്ചേരിയിൽ നടക്കും


മലപ്പുറം സഹോദയ സിബിഎസ്ഇ ജില്ലാ കലോത്സവം മറവഞ്ചേരിയിൽ നടക്കും


എടപ്പാൾ : സിബിഎസ്ഇ സഹോദയ സ്കൂൾ കോംപ്ലക്സ് മലപ്പുറം റീജിയൻ സംഘടിപ്പിക്കുന്ന പതിനഞ്ചാമത് സിബിഎസ് ഇ ജില്ലാ കലാമേള ഒക്ടോബർ 26,27 തീയതികളിൽ മറവഞ്ചേരി ഹിൽ ടോപ് പബ്ലിക് സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജില്ലയിലെ 52 സിബിഎസ് ഇ സ്കൂളുകളിൽ നിന്നും 1500 ൽ പരം പ്രതിഭകൾ 74 ഇനങ്ങളിൽ മാറ്റുരക്കും. 

മൂന്നു മുതൽ +2 വരെ പഠിക്കുന്ന കുട്ടികളെ 4 വിഭാഗങ്ങളായി തിരിച്ചാണ് കലോത്സവം ആസൂത്രണം ചെയ്തിട്ടുള്ളത്. കൂടാതെ സ്കൂളിലെ എല്ലാ ക്ലാസുകളിലും പഠിക്കുന്ന കുട്ടികളെ ഉൾക്കൊള്ളിച്ച് പൊതുവിഭാഗത്തിലും മത്സരങ്ങൾ ഉണ്ടായിരിക്കും. ഒന്നും രണ്ടും സ്ഥാനങ്ങൾ ലഭിക്കുന്നവർക്ക് നവംബർ 8,9,10 തീയതികളിൽ പാലക്കാട് അഹല്യ പബ്ലിക് സ്കൂളിൽ വെച്ച് സംഘടിപ്പിക്കുന്ന സംസ്ഥാന സിബിഎസ്ഇ കലോത്സവത്തിൽ പങ്കെടുക്കാവുന്നതാണ്. 


കലോത്സവത്തിന്റെ ലോഗോ രൂപകൽപന ചെയ്ത മഞ്ചേരി ബെഞ്ച്‌മാർക്സ് ഇൻ്റർനാഷണൽ സ്കൂളിലെ അഹിരം മുഹമ്മദിന് ക്യാഷ് അവാർഡ് നൽകും. ഉദ്ഘാടന വേദിയിൽ മലപ്പുറം സഹോദയ മാഗസിൻ മത്സരത്തിൽ വിജയികളായ യഥാക്രമം നിലമ്പൂർ പീവീസ് പബ്ലിക് സ്കൂൾ, കോട്ടക്കൽ പീസ് പബ്ലിക് സ്കൂൾ കുറ്റിപ്പുറം എംഇഎസ് ക്യാമ്പസ് സ്കൂൾ എന്നിവർക്ക് പുരസ്കാരം വിതരണം ചെയ്യും.കലോത്സവത്തിൻ്റെ ഉദ്ഘാടനം 26 ന് കാലത്ത് ഒമ്പത് മണിക്ക് ഡോ. എം പി അബ്ദുസ്സമദ് സമദാന എം പി നിർവഹിക്കും. 


സഹോദയ മേഖലാ പ്രസിഡണ്ട് എം അബ്ദുൽ നാസർ അധ്യക്ഷത വഹിക്കും. സിനിമാതാരവും സംസ്ഥാന സിനിമ അവാർഡ് ജേതാവുമായ വിൻസി അലോഷ്യസ് മുഖ്യാതിഥി ആയിരിക്കും. 6 വേദികളിലായാണ് മത്സരങ്ങൾ നടക്കുന്നത്. എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും ഇപ്രാവശ്യം 4 കാറ്റഗറികളിലും ഏറ്റവും കൂടുതൽ പോയിൻ്റുകൾ നേടുന്നവർക്ക് വ്യക്തിഗത ചാമ്പ്യൻ ട്രോഫികൾ നൽകും. ഹിൽടോപ് പബ്ലിക് സ്കൂൾ ചെയർമാൻ സെയ്യ്ദ്മുസ്തഫ തങ്ങൾ , സഹോദയ ജനറൽ സെക്രട്ടറി എം ജൗഹർ ,മുഖ്യ രക്ഷാധികാരി കെ ഉണ്ണികൃഷ്ണൻ,സിബിഎസ്‌ഇ ജില്ലാ ട്രൈനിംഗ് കോർഡിനേറ്റർ ജോബിൻ സെബാസ്റ്റ്യൻ, സിബിഎസ്ഇ സിറ്റി കോർഡിനേറ്റർ പി ഹരിദാസ് എന്നിവർ നേതൃത്വം നൽകും. 


27 ന് വൈകുന്നേരം നടക്കുന്ന സമാപന സമ്മേളനത്തിൽ മലപ്പുറം അസിസ്റ്റൻ്റ് കളക്ടർ വി എം ആര്യ ഐഎഎസ് വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യുമെന്നും ഭാരവാഹികളായ സെയ്ത് മുസ്തഫ തങ്ങൾ,പി കെ മരക്കാർ,

പി കെ ഝാൻസി, വി വി അബ്ദുൽ ഹമീദ്, ടി എ അബ്ദുള്ളക്കുട്ടി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

Post a Comment

Previous Post Next Post