തീർത്ഥാടന പദയാത്ര സമാപിച്ചു

 

തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ നിന്നും ആരംഭിച്ച എടക്കളത്തൂർ ശ്രീകൃഷ്ണമഹാദേവക്ഷേത്രത്തിലേയ്ക്കുള്ള നാമജപ പദയാത്ര എടക്കളത്തൂർ - പുത്തൂർ തിരുവമ്പാടി ശ്രീമൂലസ്ഥാനത്ത് സമാപിച്ചു. 


വടക്കുംനാഥ ക്ഷേത്ര ശ്രീമൂലസ്ഥാനത്തു നിന്നും ആരംഭിച്ച തീർത്ഥാടന പദയാത്ര സ്വാമി ആനന്ദവനം ഉദ്ഘാടനം ചെയ്തു. എം.ഗിരീഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. 


എ.വിജയകുമാർ, അനിൽകുമാർ, സതീഷ് ചന്ദ്രൻ, രാജൻ കുറ്റുമുക്ക്, ഹരി മുള്ളൂർ എന്നിവർ സംബന്ധിച്ചു. പദയാത്രയ്ക്ക് എം. വേണുഗോപാൽ,ദയാശീലൻ, അജയൻ സന്തോഷ്, ഗിനീഷ്, മുത്തു എന്നിവർ നേതൃത്വം നല്കി

Post a Comment

Previous Post Next Post