നവംബർ 12 മുതൽ 15 വരെയുള്ള തീയതികളിൽ നടക്കുന്ന കുന്നംകുളം വിദ്യാഭ്യാസ ഉപജില്ലാ കലോത്സവത്തിന് മത്സരാടിസ്ഥാനത്തിൽ ലോഗോ ക്ഷണിക്കുന്നു. കുന്നംകുളം ഉപജില്ലയിൽപെട്ട സ്കൂളുകളിലെ വിദ്യാർത്ഥികൾക്കും അധ്യാപകർക്കും മത്സരത്തിൽ പങ്കെടുക്കാം. തയ്യാറാക്കിയ ലോഗോ നവംബർ ഒന്നിനകം പബ്ലിസിറ്റി കൺവീനർക്ക് അയച്ചുകൊടുക്കണം.
കൂടുതൽ വിവരങ്ങൾക്ക് 99 61 12 37 27 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.


