പാലക്കാട് ജില്ലയിലെ പരാതി ആവശ്യത്തിനായി പോലീസ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന സമയങ്ങളിൽ പൊതുജനങ്ങൾക്ക് നേരിടുന്ന ബുദ്ധിമുട്ടുകൾ അറിയിക്കുന്നതിനുള്ള QR കോഡ് സംവിധാനം ഇന്ന് (25-10-2024) മുതൽ ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ലഭ്യമാക്കുന്നതാണ്. പൊതുജനങ്ങൾക്ക് ഈ QR കോഡ് സ്കാൻ ചെയ്ത് തങ്ങളുടെ അഭിപ്രായം ജില്ലാ പോലീസ് മേധാവിയെ നേരിട്ട് അറിയിക്കാവുന്നതാണ്. ഇപ്രകാരം ലഭിക്കുന്ന പരാതികൾ/അഭിപ്രായങ്ങൾ ജില്ലാ പോലീസ് മേധാവി നേരിട്ട് പരിശോധിക്കുന്നതും ഉചിതമായ നടപടികൾ സ്വീകരിക്കുന്നതുമാണ്. ഈ സേവനം ആവശ്യമായവർ പ്രയോജനപ്പെടുേത്തണ്ടതാണ്. കൂടാതെ QR കോഡ് സംവിധാനം ഉപയോഗിക്കാൻ സാധിക്കാത്ത പൊതുജനങ്ങൾക്ക് 9497941940 എന്ന നമ്പറിൽ നേരിട്ടോ, WhatsApp മുഖേനയോ പരാതികൾ/അഭിപ്രായങ്ങൾ അറിയിക്കാവുന്നതാണ്.
പൊതുജനങ്ങൾക്ക് ഉപയോഗിക്കുന്നതിനായി നാളെ മുതൽ പാലക്കാട് ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും QR കോഡ് സംവിധാനം പ്രദർശിപ്പിക്കുന്നതായിരിക്കും.


