![]() |
മലബാർ സ്വതന്ത്ര സുറിയാനി സഭ ചാലി ശ്ശേരി സെൻറ് ഔഗേൻസ് സുറിയാനി പള്ളി പെരുന്നാൾ സമാപിച്ചു.
പെരുന്നാൾ തലേന്ന് സന്ധ്യ നമസ്കാരത്തിന് സഭാ പരമാധ്യക്ഷൻ സിറിൾ മാർ ബസേലിയോസ് മെത്രാപ്പോലീത്ത മുഖ്യ കാർമികത്വം വഹിച്ചു.
തുടർന്ന് അങ്ങാടി ചുറ്റിയുള്ള കൊടിയും സ്ലീബായും ഉണ്ടായി പള്ളിയിലെത്തിയപ്പോൾ മെത്രപ്പോലീത്ത ധൂപപ്രാർത്ഥന , ആശീർവാദം , കൈ മുത്തും നടത്തി നേർച്ച വിതരണവും , ഫേൻസി വെടിക്കെട്ടും ഉണ്ടായി.
രാത്രി വിവിധ പ്രാദേശിക ആഘോഷ കമ്മിറ്റിക്കാരുടെ പെരുന്നാൾ ആഘോഷം ആരംഭിച്ച് ബുധനാഴ്ച പുലർച്ച പള്ളിയിൽ സമാപിച്ചു
ബുധനാഴ്ച രാവിലെ വിശുദ്ധ കുർബാനക്ക് സിറിൾ മോർ ബസേലിയോസ് മെത്രാപ്പോലീത്ത കാർമ്മികത്വം വഹിച്ചു. പെരുന്നാൾ സന്ദേശവും ഉണ്ടായി
വൈകിട്ട് അഞ്ചിന് ഗജവീരമാർ , വാദ്യമേളങ്ങളോട് കൂടിയ പെരുന്നാളുകൾ ദേശങ്ങളിൽ വിളംബരം നടത്തി പള്ളിയിലെത്തി സമാപിച്ചു.
തുടർന്ന് പള്ളിക്ക് ചുറ്റും കൊടിയും സ്ളീബാ, ആശീർവാദം ,ശൈഹീ ക വാഴ് വും നടത്തി
പൊതുസദ്യയോടെ പെരുന്നാൾ സമാപിച്ചു.
പെരുന്നാൾ ആഘോഷങ്ങൾക്ക് വികാരി ഫാ.പ്രിൻസ് ഐ കോലാടി ,സെക്രട്ടറി രാജു എം.വി ,ട്രഷറർ ബോബൻ പോൾ.സി എന്നിവർ നേതൃത്യം നൽകി


