അക്ബർ ആലിക്കരയുടെ പുസ്തകം 'ഗോസായിച്ചോറ്'ന്റെ പ്രകാശനം ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ വെച്ച് നടന്നു.എഴുത്തുകാരി കെ പി സുധീര എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ ഷാബു കിളിത്തട്ടിലിനു പുസ്തകം നൽകി പ്രകാശനം ചെയ്തു.
രാഷ്ട്രീയാംശമുള്ള കഥകൾ അന്യം നിന്ന് പോകുന്ന ഈ കാലത്ത് ഗോസായിച്ചോറ് ലെ കഥകൾ കൂടുതൽ പ്രസക്തമാകുന്നതെന്ന് കെ പി സുധീര അഭിപ്രായപ്പെട്ടു.
ചടങ്ങിൽ മാധ്യമ പ്രവർത്തകൻ ഹിഷാം അബ്ദുൾ സലാം , പ്രതാപൻ തായാട്ട് ( ഹരിതം ബുക്സ് )
മോഹനൻ പിള്ള ( ലോക കേരളസഭാംഗം ) എം എം മൊയ്തുണ്ണി ( ഫാൽക്കൺ ഗ്രൂപ്പ് ഓഫ് കമ്പനീസ് ) മച്ചിങ്ങൽ രാധാകൃഷ്ണൻ അക്ബർ ആലിക്കര എന്നിവർ സംസാരിച്ചു.


