സംസ്ഥാന സ്‌കൂൾ കായികമേള: പോൾവാൾട്ടിൽ റിക്കാർഡ് നേടിയ ജീന ബേസിലിനെ മലങ്കര മെത്രാപ്പോലീത്ത അഭിനന്ദിച്ചു.

 

കോതമംഗലം : സീനിയർ പെൺകുട്ടികളുടെ പോൾവോൾട്ട് മത്സരത്തിൽ സ്വർണ്ണം കരസ്ഥമാക്കി ജീന ബേസിൽ. കോതമംഗലം മാർ ബേസിൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിയാണ് ജീന. അഞ്ചാമത്തെ സംസ്ഥാന സ്കൂൾ മീറ്റിൽ പങ്കെടുക്കുന്ന ജീനയുടെ നാലാമത്തെ സുവർണ നേട്ടമാണിത്. 2020 മുതൽ പെൺകുട്ടികളുടെ പോൾവോൾട്ടിൽ ജീനയ്ക്ക് എതിരില്ല എന്നുള്ളതും ശ്രദ്ധേയമാണ്. പരിശുദ്ധ സഭയുടെ അഭിനന്ദനം മലങ്കര മെത്രാപ്പോലീത്തായും പരി. എപ്പിസ്ക്കോപ്പൽ സുന്നഹദോസ് പ്രസിഡന്റുമായ മോർ ഗ്രീഗോറിയോസ് ജോസഫ് മെത്രാപ്പോലീത്ത ജീനയെ വിളിച്ച് അറിയിച്ചു.


ബീഹാറിലെ പട്‌നയിൽ നടന്ന ദേശീയ സ്കൂൾ ഗെയിംസിലും ജീന സ്വർണം നേടിയിരുന്നു. കർഷകനും കോതമംഗലം ഊന്നുകൽ സ്വദേശിയുമായ ബേസിൽ വർഗ്ഗീസിന്റെയും മഞ്ജുവിൻ്റെയും മകളാണ് ജീന. സഹോദരി ജിനിയ സേലത്ത് നഴ്സിംഗ് വിദ്യാർത്ഥിയാണ്. തലക്കോട് സെന്റ് മേരീസ് ബെത്ലഹേം യാക്കോബായ സുറിയാനി പള്ളി ഇടവകാംഗമാണ് ജീന. ജീന നാട്ടിൽ തിരിച്ചെത്തുമ്പോൾ ഭവനം സന്ദർശിച്ച് സഭയുടെ ആദരവ് അർപ്പിക്കും.

Post a Comment

Previous Post Next Post