ചാലിശേരി അങ്ങാടി പഴയ പഞ്ചായത്തോഫീസിന് സമീപം ഉള്ള പഞ്ചായത്ത് റോഡ് തകർന്നത് യാത്ര ദുരിതമാകുന്നു


 ചാലിശേരി അങ്ങാടി പഴയ പഞ്ചായത്തോഫീസിന് സമീപം ഉള്ള പഞ്ചായത്ത് റോഡ് തകർന്നത് യാത്ര ദുരിതമാകുന്നു 


പഞ്ചായത്ത് റോഡിൽ വലിയ കുഴിയാണ് രൂപപ്പെട്ടിട്ടുള്ളത്. 


റോഡിന്സമീപത്തുള്ള അങ്കണവാടി , പള്ളി സ്കൂൾ , ഓഗേൻ ക്രിസ്ത്യൻ പള്ളി , വായനശാല ,എന്നിടങ്ങളിലേക്ക് കാൽനട യായും മറ്റു നിരവധി പേരാണ് ഈ വഴി യാത്ര ചെയ്യുന്നത് കൂടാതെ നിരവധി വാഹനങ്ങളും ദിന പ്രതി ഈവഴികടന്ന് പോകുന്നുത്  


കഴിഞ്ഞ ദിവസം കുഴിയിൽ ഇരു ചക്ര വാഹനങ്ങൾ വീണിരുന്നു.

മഴ ശക്തമായാൽ നിരവധി പേർ കുഴിയിൽ വീഴുക പതിവാണെന്ന് പ്രദേശവാസികൾ പറയുന്നു

ഏകദേശം നാല് വർഷം മുമ്പാണ് പഞ്ചായത്ത് റോഡ് നവീകരിച്ചത് കഴിഞ്ഞ രണ്ട് വർഷമായി വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത് തകർന്ന റോഡ് പുന:സ്ഥാപിക്കണമെന്ന് നാട്ടുകാരും , വാഹന യാത്രക്കാരും പരാതിപ്പെടുന്നു അതേ സമയം റോഡിന് ഇരുവശവും മഴവെള്ളം പോകുന്നതിന് കാനനിർമ്മിക്കണമെന്ന് ജനങ്ങൾ ആവശ്യപ്പെടുന്നു. പഞ്ചായത്ത് റോഡുകളുടെ നവീകരണത്തിനായി അടുത്ത സാമ്പത്തിക വർഷം പദ്ധതികൾ തയ്യാറാക്കുമ്പോൾ ആവശ്യമായ പരിഗണന നൽകുമെന്ന് പഞ്ചായത്ത് പ്രസിഡൻ്റ് വിജേഷ് കുട്ടൻ പറഞ്ഞു.

Post a Comment

Previous Post Next Post