ചാത്തന്നൂർ ജി.എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മൃതിപഥം കാലത്തിൻ്റെ സുവർണ്ണ ഓർമ്മകളായി

 

ചാത്തന്നൂർ ജി.എൽ.പി സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി സംഗമം സ്മൃതിപഥം കാലത്തിൻ്റെ സുവർണ്ണ ഓർമ്മകളായി

 ചാത്തനൂർ ഗവ. എൽ പി സ്‌കൂളിലെ പൂർവ്വ വിദ്യാർഥികളും അധ്യാപകരും നൂറ്റാണ്ടിൻ്റെ ഓർമ്മകൾ പുതുക്കി ഒത്തു കൂടിയത് അപൂർവ്വ നിമിഷമായി.

സ്‌കൂൾ സ്ഥാപിതമായ 1906 മുതൽ 2000 വരെ 94 വർഷങ്ങളിലായി പഠിച്ചവരും ഇതേ കാലയളവിൽ പഠിപ്പിച്ചവരുമായവരിൽ ഇന്ന് ജീവിച്ചിരിക്കുന്നവർ അവരുടെ ഓർമ്മകൾ പങ്കിട്ട് വിദ്യാലയത്തിൽ ഒത്തുകൂടി. സംഗമത്തിൽ വിവിധ സമയങ്ങളിലായി 5000 പേർ പങ്കെടുത്തു.

സ്മൃതിപഥം എന്ന് നാമകരണം ചെയ്ത സംഗമംരാവിലെ രജിസ്റ്ററേഷനോട് കൂടിയാണ് തുടങ്ങിയത്. മുതിർന്ന പൂർവ്വ അദ്ധ്യാപകരേയും വിദ്യാർഥികളേയും ചേർത്ത് കറുകപുത്തൂരിൽ നിന്ന് വാദ്യ കലാരൂപങ്ങളുടെ അകമ്പടിയോടെ ഘോഷയാത്രയും ,തുടർന്ന് സാംസ്‌കാരിക സമ്മേളനവും , കലാവിരുന്നും അരങ്ങേറി. അവിടെയെത്തിച്ചേർന്നവർക്കെല്ലാം ഭക്ഷണവും ഒരുക്കിയിരുന്നു.

അനുസ്‌മരണം, ആദരണം, അനുമോദനം എന്നിവയോടു കൂടിയ സമ്മേളനത്തിൽ വിദ്യാലയത്തിലെ പൂർവ്വ വിദ്യാർഥി

യായ സ്വാതന്ത്ര്യ സമര സേനാനി ഗോപാല പിഷാരടിയുടെ ഫോട്ടോ അനാഛാദനം ചെയ്തു .അന്തരിച്ച 35 പൂർവ്വ അദ്ധ്യാപകരുടെ ഛായാ ചിത്രങ്ങൾ വിവരണത്തോട് കൂടി ഹാളിൽ ഫോട്ടോ ഗാലറിയായി ഒരുക്കിയിരുന്നു. വിദ്യാലയത്തിലെ പുർവ്വ വിദ്യാർഥി പത്മവിഭൂഷൺ ഡോ ഇ ശ്രീധരൻ ഭദ്രദീപം തെളിയിച്ച് സമ്മേളനം ഉദ്ഘാടനം ചെയ്തു.

സ്‌കൂളിന്റെ ഇന്നത്തെ അവസ്ഥയും നവീകരണത്തിൻ്റെ ആവശ്യകതയും പ്രധാനാദ്ധ്യാപിക സുമയ്യ സദസ്സിനെ ധരിപ്പിച്ചു.

പ്രൊഫസർമാരായ കക്കാട്ട് കൃഷ്‌ണൻ, മേരിക്കുഞ്ഞ്, കേശവൻ തുടങ്ങി സമൂഹത്തിൻ്റെ വിവിധ മേഖലകളിലെ പൂർവവിദ്യാർഥി

കൾ ഓർമ്മകൾ പങ്കിടാൻ മാതൃവിദ്യാലയത്തിലെത്തി.

Post a Comment

Previous Post Next Post