ചങ്ങരംകുളം | ഉത്തരവാദിത്വം മനുഷ്യപ്പറ്റിൻ്റെ രാഷ്ട്രീയം എന്ന പ്രമേയത്തിൽ എസ് വൈ എസ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കേരള യുവജന സമ്മേളനത്തിന്റ പ്രചരണാർത്ഥം മലപ്പുറം വെസ്റ്റ് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച പ്ലാറ്റിനം സഫർ പ്രയാണത്തിന് ചങ്ങരംകുളത്ത് സ്വീകരണം നൽകി.ഹൈവേ ജംഗ്ഷനിൽ നടന്ന സ്വീകരണ സമ്മേളനം കേരള മുസ്‌ലിം ജമാഅത്ത് എടപ്പാൾ സോൺ സെക്രട്ടറി പി പി നൗഫൽ സഅദി ഉദ്ഘാടനം ചെയ്തു. അഷറഫ് അൽ ഹസനി അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡണ്ട് സയ്യിദ് ജലാലുദ്ദീൻ ജീലാനി വൈലത്തൂർ സന്ദേശ പ്രഭാഷണവും. അഡ്വ.അബ്ദുൽ മജീദ് പുത്തനത്താണി വിഷയാവതരണവും നടത്തി.മുനീർ പാഴൂർ, അബ്ദുറഹ്മാൻ സഖാഫി മീനടത്തൂർ,സി വി അബ്ദുൽ ജലീൽ അഹ്സനി, എ വൈ ഹംസ ഹാജി , മുഹമ്മദ് നജീബ് അഹ്സനി, ആസിഫ് തണ്ടിലം ,അബ്ദുൽ മജീദ് അഹ്സനി, വി ശിഹാബുദ്ധീൻ മുസ്‌ലിയാർ,അഫ്സൽ സഅദി , ഖമറുദ്ദീൻ മുതുകാട്,സിദ്ദീഖ് അഹ്സനി പള്ളിക്കര, അബ്ദുറഹ്മാൻ സഅദി,ശരീഫ് റഹ്മാനി ,മുഹ്‌സിൻ അഹ്സനി സംബന്ധിച്ചു.


