കൂറ്റനാട്: കപ്പൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മുൻ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിൻറെ ജന്മവാർഷിക ദിനത്തിൽ നെഹ്റു അനുസ്മരണ സദസ്സ് സംഘടിപ്പിച്ചു. ഡിസിസി ജനറൽ സെക്രട്ടറി പി മാധവദാസ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് റഷീദ് കൊഴിക്കര അധ്യക്ഷത വഹിച്ചു . യുഡിഎഫ് നിയോജകമണ്ഡലം ചെയർമാൻ ടി.കെ. സുനിൽകുമാർ, അനുസ്മരണ പ്രഭാഷണം നടത്തി.പി.രാജീവ് സ്വാഗതവും ബാവുണ്ണി നന്ദിയും പറഞ്ഞു. മുരളീധരൻ മൂത്താട്ട് , സി.കെ. കുഞ്ഞഹമ്മദ്, നാസർ കപ്പൂർ, കെ.പി.അജീഷ്, പി. പി.ചന്ദ്രൻ, മുഹമ്മദ് മനോജ്, കെ.സനോജ്, പി. അലി ഹാജി, പി .കുഞ്ഞുമണി ഹാജി, എം.കെ. ഖാലിദ് എന്നിവർ പ്രസംഗിച്ചു.
കപ്പൂർ ബ്ലോക്ക് കോൺഗ്രസ് നെഹ്റു അനുസ്മരണ സദസ്സ് നടത്തി.
byWELL NEWS
•
0


