ആമ്പല്ലൂർ: ആമ്പല്ലൂരിലെ അടിപ്പാത നിർമ്മാണo ദേശീയപാത അതോറിറ്റിയുടെ ഉദ്യോഗസ്ഥർക്കെതിരെ കുറ്റമറ്റ അന്വേഷണം നടത്തണം: AlYF
ആമ്പല്ലൂരിലെ അടിപ്പാത നിർമ്മാണത്തിലെ അശാസ്ത്രീയതയും വേണ്ടത്ര പഠനം നടത്താതെ ദിവസങ്ങളായി ജനദ്രോഹപരമായ ഇടപെടൽ നടത്തി ആമ്പല്ലൂർ ഗതാഗതക്കുരിക്കിലാക്കിയ ദേശീയപാത അതോറിറ്റി ഉദ്യോഗസ്ഥരെയും എൻജിനീറിങ് വിഭാഗത്തിനെതിരെ ശക്തമായ അന്വേഷണം നടത്താൻ എ.ഐ. വൈ. എഫ് പുതുക്കാട് മണ്ഡലം കമ്മറ്റി ആവശ്യപ്പെട്ടു. MLA വിളിച്ച യോഗ തീരുമാനത്തിന് വിരുദ്ധമായാണ് ഹൈവേ പെളിച്ച് കുഴിയെടുത്തത്.
ഇപ്പോൾ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ ദിവസങ്ങളോളം കുഴിയെടുത്ത് മണ്ണിന് ഉറപ്പില്ലെന്ന് പറഞ്ഞ് ഘടനയിൽ മാറ്റം വരുത്തുകയാണ് എൻജിനീറങ്ങ് വിഭാഗം. ഇത് കൃത്യമായ പഠനം നടത്തിയല്ല ടി പ്രവർത്തി നടത്തിയത് എന്ന് ബോധ്യപ്പെടുത്തുന്നതാണ് ധനനഷ്ടവും, ഗതാഗതക്കുരിക്കും ഉണ്ടാക്കി ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന ഈ വിഷയം ഗൗരവമായി കാണണം എന്ന് എ.ഐ. വൈ. എഫ് മണ്ഡലം സെക്രട്ടറി വി.എൻ . അനീഷും പ്രസിഡണ്ട് വി.ആർ രബീഷും ആവശ്യപ്പെട്ടു.


