ചാലിശ്ശേരി പഞ്ചായത്ത് ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പ് ;യുഡിഎഫിന് വിജയം
ചൊവ്വാഴ്ച നടന്ന ചാലിശ്ശേരി ഒമ്പതാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്ഥാനാർഥി കെ സുജിത വിജയിച്ചു. ബുധനാഴ്ച രാവിലെ വോട്ടെണ്ണൽ പൂർത്തിയായപ്പോൾ 104 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് കെ സുജിത വിജയിച്ചത് യു ഡി എഫ് സ്ഥാനാർത്ഥിക്ക് 479 വോട്ടുകൾ ലഭിച്ചു.
എൽഡിഎഫ് സ്ഥാനാർത്ഥിയായ സന്ധ്യാ സുനിൽകുമാറിന് 375 വോട്ടുകൾ ലഭിച്ചു. ബി ജെ പി സ്ഥാനാർത്ഥിക്ക് 98 വോട്ടുകളും ലഭിച്ചു.
ഒമ്പതാം വാർഡ് മുൻ മെമ്പറായിരുന്ന എ.വി സന്ധ്യ പാർട്ടി തീരുമാനത്തെ എതിർത്ത് രാജിവെച്ചതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.
ഇതോടെ അനിശ്ചിതത്തിലായിരുന്ന ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി യുഡിഎഫ് തന്നെ നിലനിർത്തും.
കഴിഞ്ഞ പതിനാലു വർഷമായി യുഡിഎഫ് ഭരണസമിതിയാണ് ചാലിശ്ശേരി ഗ്രാമപഞ്ചായത്ത് ഭരിക്കുന്നത്
ആകെയുള്ള15 വാർഡുകളിൽ ഒമ്പതാം വാർഡ് സീറ്റ് നിലനിർത്തിയ കോൺഗ്രസ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ആഹ്ലാദപ്രകടനം നടത്തി.


