കുന്നംകുളം : കലാകാരന്മാരുടെ സംഘടനയായ കുന്നംകുളം നന്മയുടെ ക്രിസ്മസ് ന്യൂ ഇയർ ആഘോഷം പന്നിത്തടം
സിറ്റി സെൻ്റർ ബിൽഡിംഗിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ആഘോഷ ചടങ്ങിൽ നന്മ പ്രസിഡന്റ് കെ.എസ് കൃഷ്ണദാസിൻ്റെ അധ്യക്ഷതയിൽ നാടക നടനും സംവിധായകനുമായ രാജൻ ചൂണ്ടപ്പുരക്കൽ മണിക്ക് ഉദ്ഘാടനം നിർവഹിച്ചു.കുന്നംകുളം നന്മ രക്ഷാധികാരി ഇ.സി ശശിധരൻ മുഖ്യാതിഥിയായി . സെക്രട്ടറി ബിന്ദു ഭാസ്വരി സ്വാഗതം ആശംസിച്ചു. ട്രഷറർ ഗിന്നസ് ബാദുഷ നന്ദി രേഖപ്പെടുത്തി. ആഘോഷത്തോടനുബന്ധിച്ച് ക്രിസ്തുമസ്സ് പുതുവത്സര സമ്മാന കൂപ്പൺ നറുക്കെടുപ്പും സമ്മാന വിതരണവും നടന്നു.


