മലർവാടി ബാലസംഘം കേരളയുടെ ആഭിമുഖ്യത്തിൽ നടത്തിയ ചിത്ര രചനാ മത്സരം സമാപിച്ചു. വിവിധ കാറ്റഗറികളിലായി നടന്ന മത്സരത്തിൽ നഴ്സറി തലം മുതൽ ഏഴാം ക്ലാസു വരെ പഠിക്കുന്ന കുട്ടികളാണ് പങ്കെടുത്തത്.
ക്രയോൺ ഉപയോഗിച്ച് കളർ നൽകിയും തീം നൽകി സ്വന്തമായി ചിത്രം വരച്ചും കുട്ടികൾ മഴവില്ല് വർണാഭമാക്കി.
പട്ടാമ്പി ഗവ.ഹൈസ്കൂളിൽ നടന്ന ഏരിയ തല മത്സരത്തിൽ 500ൽ അധികം കുട്ടികൾ പങ്കെടുത്തു. ജില്ലാതല മത്സരത്തിലേക്ക് കാറ്റഗറി ഒന്നിൽ എം.അഷ്ടമി, നിഹാല, മുഹമ്മദ് മുസ്തഫ എന്നീ കുട്ടികളും, കാറ്റഗറി രണ്ടിൽ നിന്ന് ഇഷാൻ, ഹെസ്സ ഫിറോസ്, റിസ്സ റിയാസ് എന്നിവരും, കാറ്റഗറി മൂന്നിൽ നിന്ന് എം.എസ് അക്ഷര, നരേന്ദ്രൻ, മുഹമ്മദ് റൈഹാൻ എന്നീ പ്രതിഭകളും കാറ്റഗറി നാലിൽ നിന്ന് എം.എസ് അഞ്ജന, കെ.ബിൻഷാദ്, അഭിനവ് അഭിലാഷ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
ചിത്രരചനാ മത്സരത്തിന് സമാന്തരമായി രക്ഷിതാക്കൾക്ക് ഫലപ്രദമായ രക്ഷാകർതൃത്വം എന്ന വിഷയത്തിൽ പേരന്റിങ് നടത്തി. സംസ്ഥാന തലത്തിൽ ഒന്നു രണ്ടും മൂന്നും സ്ഥാനക്കാർക്ക് 10,000, 5,000, 3,000 എന്നിങ്ങനെ കാഷ് അവാർഡും ഫലകവും സർട്ടിഫിക്കറ്റും നൽകും. പാരന്റിങ് സെഷനിൽ മലർവാടി വനിത കോ-ഓഡിനേറ്റർ ഫസീല, രക്ഷാധികാരി പി.എം അബ്ദുറഹ്മാൻ, പ്രോഗ്രാം കൺവീനർ അഷ്റഫ് വി കാരക്കാട്, സ്വലാഹുദ്ദീൻ എന്നിവർ സംസാരിച്ചു. മുനിസിപ്പൽ കൗൺസിലർ രസ്ന ടീച്ചർ സമ്മാനദാനം നിർവഹിച്ചു.
സ്വലേ - swale /03.12.24


