റോഡ് ഗതാഗതത്തിരക്ക് കൂടുതലുള്ള റെയിൽവേ ഗേറ്റുകളിൽ, നൂറുശതമാനം സ്വന്തം ചെലവിൽ മേല്പാലങ്ങൾ നിർമിക്കുവാനുള്ള റെയിൽവേയുടെ പുതിയ നയത്തിൽ ജില്ലയിൽ മൂന്ന് ഗേറ്റുകൾ കൂടി ഉൾപ്പെടുത്തി. വടക്കാഞ്ചേരിയ്ക്കടുത്തുള്ള പാർളിക്കാട്, പുതുക്കാടിനടുത്തുള്ള തൊറവ്, ഇരിങ്ങാലക്കുടയ്ക്കടുത്തുള്ള കേരള ഫീഡ്സ് എന്നീ റെയിൽവേ ഗേറ്റുകളാണ് പുതിയതായി റെയിൽവേ ഏറ്റെടുത്തിട്ടുള്ളത്. ഇവിടങ്ങളിൽ രണ്ടുവരി ഗതാഗതത്തിനുള്ള മേൽപ്പാലം നിർമിക്കുന്നതിനുള്ള രൂപരേഖയും വിശദ പദ്ധതി രേഖയും തയാറാക്കുന്നതിനുള്ള ദർഘാസ് തിരുവനന്തപുരം ഡിവിഷൻ ക്ഷണിച്ചു. ഡിസംബർ 20 ആണ് അവസാനതീയതി. എട്ട് മാസമാണ് കരാർ കാലാവധി.
തൃശൂർ ജില്ലയിൽ മൂന്ന് റെയിൽവേ മേൽപ്പാലങ്ങൾ കൂടി വരുന്നു
byWELL NEWS
•
0


