സി.എസ്.ഐ തൃശ്ശൂർ മേഖല വിമൻസ് ഫെലോഷിപ്പ് കരോൾ ഫെസ്റ്റ് ശനിയാഴ്ച്ച കുന്നംകുളത്ത്

 

സി.എസ്.ഐ. കൊച്ചിൻ ഭദ്രാസനത്തിന് കീഴിൽ തൃശ്ശൂർ മേഖല വിമൻസ് ഫെലോഷിപ്പ് കരോൾ ഫസ്റ്റ് ശനിയാഴ്ച കുന്നംകുളം സെന്റ് പോൾസ് ദൈവാലയത്തിൽ നടക്കും. ഏരിയയിലെ 18 ദൈവാലയങ്ങളിൽ നിന്നുള്ള ക്വയർ ടീമുകൾ ഫെസ്റ്റിൽ പങ്കെടുക്കും. കൊച്ചി സെന്റ് ഫ്രാൻസിസ് ഫോർട്ട് ഇടവക വികാരി കുര്യൻ പീറ്റർ ചടങ്ങിൽ സന്ദേശം നൽകും. ഏരിയ പ്രസിഡന്റ് പ്രമീള ക്രിസ്‌തുദാസ്, സെക്രട്ടറി ഷീല സാം, ജോൺസൺ ഇ, ജോർജ്, ഷിബു മോൻ എന്നിവർ നേതൃത്വം നൽകും.

Post a Comment

Previous Post Next Post