![]() |
എടപ്പാൾ :1991ലെ ആരാധനാലയ സംരക്ഷണ നിയമം നടപ്പിലാക്കണമെന്നും, അഞ്ചു പേരുടെ മരണത്തിനിടയാക്കിയ ഷാഹി മസ്ജിദ് വെടിവെപ്പിൽ കുറ്റക്കാർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എടപ്പാൾ പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മറ്റി നൈറ്റ് മാർച്ച് നടത്തി. തട്ടാൻപടിയിൽ നിന്ന് ആരംഭിച്ച നൈറ്റ് മാർച്ച് അംശക്കച്ചേരിയിൽ സമാപിച്ചു. റഫീഖ് പിലാക്കൽ അദ്ധ്യക്ഷനായി. ഹാരിസ് തൊഴുത്തിങ്ങൽ , വി. കെ.എ മജീദ്, മുഹമ്മദ് കുട്ടി കല്ലിങ്ങൽ, കെ.വി ബാവ , എൻ.വി അബൂബക്കർ , കെ .പി ഖാദർ ബാഷ, എൻ.പി റസാഖ്, കബീർ തുയ്യം എന്നിവർ സംസാരിച്ചു.


