സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി സ‍ർക്കാർ.

തൃശൂർ :സംസ്ഥാനത്ത് ട്രഷറി നിയന്ത്രണത്തിൽ ഇളവു വരുത്തി സ‍ർക്കാർ. പിൻവലിക്കാവുന്ന തുകയുടെ പരിധി 5 ലക്ഷത്തിൽ നിന്ന് 25 ലക്ഷമാക്കിയാണ് ഉയർത്തിയത്.


ധനകാര്യ അഡീഷണൽ സെക്രട്ടറിയാണ് ട്രഷറി ഓഫീസർമാർക്ക് ഇതു സംബന്ധിച്ച് നിർദ്ദേശം നൽകിയത്. ബില്ലുകൾ മാറിയെടുക്കുന്ന പരിധി ഉയർത്താൻ ധനമന്ത്രി കെ.എൻ ബാലഗോപാൽ നേരത്തെ നിർദ്ദേശിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് പരിധി ഉയ‍‍ർത്തിയത്.

Post a Comment

Previous Post Next Post