ക്രിക്കറ്റ് ഇതിഹാസം ഡോൺ ബ്രാഡ്മാൻ ധരിച്ച പച്ചത്തൊപ്പി ലേലത്തിന്.
ഓസ്ട്രേലിയയിലെ സിഡ്‌നിയിൽ ചൊവ്വാഴ്ചയാണ് ലേലം നടക്കുക. ഇന്ത്യക്കെതിരായ 1947- 48 ടെസ്റ്റ് ക്രിക്കറ്റ് പരമ്പരയിൽ ധരിച്ച തൊപ്പിയാണിത്. 2.6 ലക്ഷം യു എസ് ഡോളറെങ്കിലും (ഏകദേശം 2.2 കോടി രൂപ) തൊപ്പിക്ക് ലഭിക്കുമെന്നാണ് പ്രതീക്ഷ.
1928ൽ ബ്രാഡ്മമാൻ അരങ്ങേറ്റം കുറിച്ച പരമ്പരയിൽ ധരിച്ച തൊപ്പിക്ക് 2.9 ലക്ഷം ഡോളർ ലഭിച്ചിരുന്നു. 2020-ൽ ആയിരുന്നു ഈ ലേലം നടന്നത്. സ്വാതന്ത്ര്യം നേടിയ ശേഷം ഇന്ത്യൻ ടീമിൻ്റെ ആദ്യ വിദേശ പര്യടനമായിരുന്നു ഓസ്ട്രേലിയയിലേത്. പരമ്പരയിൽ ബ്രാഡ്‌മാൻ ഉപയോഗിച്ച ഏക തൊപ്പിയാണിത്. ബോൺഹാംസ് എന്ന കമ്പനിയാണ് ലേലം നടത്തുന്നത്.