നാട്ടുകാരുടെ പ്രതിഷേധം;പന്നിയങ്കര ടോള്‍ പ്ലാസയില്‍ പ്രദേശവാസികളില്‍ നിന്നും തത്ക്കാലത്തേക്ക് ടോള്‍ പിരിക്കില്ലെന്നു കരാർ കമ്പനി.
കരാര്‍ കമ്പനി ഉദ്യോഗസ്ഥരുമായി സിപിഐഎം കോണ്‍ഗ്രസ് നേതാക്കള്‍ ചര്‍ച്ച നടത്തിയിരുന്നു. പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിച്ചാല്‍ പ്രതിഷേധം ശക്തമാക്കുമെന്ന് നാട്ടുകാരും രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളും അറിയിച്ചു. രാവിലെ 9 മുതല്‍ പ്രദേശവാസികളില്‍ നിന്നും ടോള്‍ പിരിക്കുമെന്നായിരുന്നു കരാര്‍ കമ്പനി അറിയിച്ചിരുന്നത്.


