പി.മൊയ്തുണ്ണി മാസ്റ്റർ വിയോഗത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി.


 പി.മൊയ്തുണ്ണി മാസ്റ്റർ വിയോഗത്തിൽ സർവ്വകക്ഷി അനുസ്മരണം നടത്തി.

മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗവും ഗ്രാമപഞ്ചായത്ത് മുൻ അംഗവും,കുമരനെല്ലൂർ സഹകരണ ബാങ്ക് ഡയറക്ടറും പി.ടി.എ.യുടെ സംസ്ഥാന അവാർഡ് നേടിയ ജേതാവുമായ പി.മൊയ്തുണ്ണി മാസ്റ്ററുടെ നിര്യാണത്തിൽ സർവ്വകക്ഷി അനുശോചനയോഗം നടത്തി.

മുക്കിൽപീടിക സെന്ററിൽ നടത്തിയ യോഗത്തിൽ മുസ്ലിം ലീഗ് നിയോജക മണ്ഡലം മുസ്ലിം ലീഗ് ഉപാധ്യക്ഷൻ പി.എം.അബ്ദുറഹ്മാൻ അധ്യക്ഷത വഹിച്ചു. കെ.പി.സി.സി.നിർവ്വാഹക സമിതി അംഗം സി.വി.ബാലചന്ദ്രൻ, മുസ്ലിം ലീഗ് നിയോജക മണ്ഡലം കമ്മിറ്റി പ്രസിഡന്റ് എസ്.എം.കെ.തങ്ങൾ, സി.പി.എം.ഏരിയ കമ്മിറ്റി അംഗം ടി.എം.കുഞ്ഞുകുട്ടൻ, മുസ്ലിം ലീഗ് ജില്ലാ പ്രവർത്തക സമിതി അംഗം സുബൈർ കൊ ഴിക്കര,മണ്ണാരപ്പറമ്പ് മഹല്ല് കമ്മിറ്റി പ്രസിഡന്റ് പി.ഇ.അബ്ദുറഹ്മാൻ, ഡി.സി.സി.ജനറൽ സെക്രട്ടറി കെ.ബാബു നാസർ,മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡന്റ് പി.ഐ.യൂസഫ്,സെക്രട്ടറി അക്ബർ ഫൈസൽ,ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സാഹിറ ഖാദർ തുടങ്ങിയവർ അനുശോചനം രേഖപ്പെടുത്തി സംസാരിച്ചു.

Post a Comment

Previous Post Next Post