വിധവയായ വയോധികയ്ക്ക് കൃത്രിമ കാൽ സമ്മാനിച്ച് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി


പ്രമേഹ രോഗം ബാധിച്ചതിനെ തുടർന്ന് കാലിൽ പഴുപ്പ് മൂർച്ചിക്കുകയും ഇടതുകാൽ മുട്ടിനു താഴെ മുറിച്ച് മാറ്റേണ്ടി വരികയും ചെയ്ത തയ്യൽ തൊഴിലാളിയായ അക്കിക്കാവ് കോട്ടശ്ശേരി വീട്ടിൽ പരേതനായ മനോഹരൻ ഭാര്യ ടി.കെ ബേബിക്ക് ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി വനിതാ ദിനത്തിൽ കൃത്രിമക്കാൽ സമ്മാനിച്ചു. 


56 വയസ്സ് പ്രായമുള്ള ബേബി തയ്യൽ തൊഴിലിൽ ഏർപ്പെട്ടാണ് ഉപജീവനമാർഗത്തിനുള്ള വരുമാനം കണ്ടെത്തിയിരുന്നത്. കാൽ മുറിച്ചു മാറ്റിയതോടെ കുടുംബം ഏറെ പ്രതിസന്ധിയിലാവുകയായിരുന്നു. കൂടുതൽ മെച്ചപ്പെട്ട കൃത്രിമ കാൽ ലഭ്യമായതോടെ വീണ്ടും ടൈലറിങ് തൊഴിലിൽ സജീവമാവുകയും ജീവിത പ്രതിസന്ധികൾ തരണം ചെയ്യാൻ കഴിയും എന്നുമാണ് പ്രതീക്ഷിക്കുന്നത്.

 വനിതാ ദിനത്തിൽ ബേബിയുടെ വീട് സന്ദർശിച്ച ഷെയർ ആൻഡ് കെയർ ചാരിറ്റബിൾ സൊസൈറ്റി പ്രസിഡണ്ടും നഗരസഭ കൗൺസിലറുമായ ലെബീബ് ഹസ്സൻ കൃത്രിമക്കാൽ സമ്മാനിച്ച് ബേബിയെ പൊന്നാട അണിയിച്ച് ആദരിച്ചു. ഷെമീർ ഇഞ്ചിക്കാലയിൽ, സി.കെ അപ്പുമോൻ, ജിനാഷ് തെക്കേകര, സക്കറിയ ചീരൻ, ജിനീഷ് നായർ, ഇ.എം.കെ ജിഷാർ, സൈജു സൈമൺ, എം.എ കമറുദ്ദീൻ, പി.പ്രവീൺ കുമാർ, റഹ്മാൻ അക്കാകാവ്, കെ.ഉണ്ണിക്യഷ്ണൻ എന്നിവർ സന്നിഹിതരായിരുന്നു

Post a Comment

Previous Post Next Post