189,73,37,167 രൂപ വരവും 184,14,94,000 രൂപ പ്രതീക്ഷിത ചെലവും 5,58,43,167 രൂപ മിച്ചവുമുള്ള ബജറ്റാണ് ചെയർ പേഴ്സൺ സീതാ രവീന്ദ്രൻ്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് ചെയർപേഴ്സൺ സൗമ്യ അനിലൻ അവതരിപ്പിച്ചത്.
കായിക ഹബ്ബായി ഉയർന്നു വരുന്ന നഗരത്തിൻ്റെ അടിസ്ഥാന വികസനം സാധ്യമാക്കാൻ നഗരത്തിൽ 7 ഇടത്തായി ഭൂമി ഏറ്റെടുക്കാൻ 10 കോടി രൂപ മാറ്റി വെച്ചതാണ് ബജറ്റിനെ ശ്രദ്ധേയമാക്കുന്നത്.
നഗരത്തിൻ്റെ വിശപ്പുമാറ്റുന്ന
സുഭിക്ഷക്ക് ഇന്‍സെന്റീവ് ഇനത്തിൽ 40 ലക്ഷം രൂപ വകയിരുത്തി.
ലൈഫ് പദ്ധതിയില്‍ 200 വീടുകള്‍ കൂടി പൂർത്തിയാക്കും ഇതിനായി 6 കോടി രൂപയും,
ഭവനനവീകരണം 5 കോടി രൂപയും മാറ്റി വെച്ചിട്ടുണ്ട്.
പുതിയ ബസ് ടെര്‍മിനലിന്റെ എക്സിറ്റ് റോഡ് നിര്‍മ്മാണത്തിന് 30 ലക്ഷം രൂപ,
പുതിയ ടൗണ്‍ഹാളിന് രൂപരേഖ തയ്യാറാക്കാൻ 20 ലക്ഷം രൂപ,
അറവുശാല 10 കോടി,
ചെമ്മണ്ണൂരില്‍ ആധുനിക ശ്മശാനം 50 ലക്ഷം,
ഗാന്ധിപാര്‍ക്ക് 25 ലക്ഷം രൂപ,
നഗരത്തില്‍ അമര്‍ജ്യോതി ജവാൻ, പ്രവാസികള്‍ക്കുള്‍പ്പെടെ ജോലി ഉയര്‍ച്ചക്കായി ഇംഗ്ലീഷ് ഭാഷ പ്രാവീണ്യ കോഴ്സ്',
തിരുത്തിക്കാട് പാടശേഖരത്തില്‍ കൃഷിയിറക്കുന്നതിന് ധനസഹായം,
വീട്ടിലൊരു പോഷകത്തോട്ടം - പൊലിവ് ന്യൂട്രീ ഗാര്‍ഡന്‍ പദ്ധതി (സുരക്ഷിത പച്ചക്കറികൾ (കിഴങ്ങു വർഗ്ഗങ്ങളടക്കം) )
വിഷരഹിതവും പോഷക സമൃദ്ധവുമായ ഫലങ്ങള്‍ ഉത്പാദിപ്പിക്കുന്നതിന് വീട്ടുവളപ്പുകളില്‍ ഫലവൃക്ഷങ്ങള്‍ വച്ചു പിടിപ്പിക്കുന്നതിന് ലക്ഷ്യമിടുന്ന - ‘സുഫലം - വിഷരഹിത ഫലം’
കാര്‍ഷികോല്പന്നങ്ങളുടെ വിപണനത്തിനും മൂല്യവര്‍ദ്ധിത ഉല്പന്നങ്ങളുടെ നിര്‍മ്മാണത്തിനുമായി ഇന്‍ക്വുബേഷന്‍ സെന്റര്‍ എന്നിവ തൊഴിലധിഷ്ഠിത പദ്ധതികളായി നടപ്പാക്കും.
ക്ഷീര കര്‍ഷകര്‍ക്കായി പുല്‍പ്പാടം: വാണിജ്യ അടിസ്ഥാനത്തിൽ തീറ്റപ്പുൽകൃഷി
കാര്‍ഷിക ഉല്പാദന മേഖലയ്ക്ക് 2 കോടി,
ഗവ. മോഡല്‍ ബോയ്സ് ഹയര്‍ സെക്കണ്ടറി സ്കൂള്‍ കേന്ദ്രീകരിച്ച് സയന്‍സ് പാര്‍ക്കിന് 25 ലക്ഷം,
കുട്ടികളിലെ കാര്‍ഷികാഭിരുചി വര്‍ദ്ധിപ്പിക്കുന്നതിന് സ്റ്റുഡന്റ് പോലീസ് മാതൃകയില്‍ അഗ്രി കേഡറ്റ് കോര്‍പ്സ്,
സ്പോര്‍ട്സ് കിറ്റ് വിതരണം, സംസ്ഥാന തല ബാസ്ക്കറ്റ് ബോള്‍ ടൂര്‍ണ്ണമെന്റ്
വായനശാലകളിലേയ്ക്ക് ഫര്‍ണ്ണീച്ചര്‍
ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടികൾക്ക് 10 ലക്ഷം, ലഹരി വിരുദ്ധ ക്യാമ്പയിനുകളില്‍ സ്ത്രീകളെയും കുട്ടികളേയും മുന്‍നിര്‍ത്തുന്നതിന് പദ്ധതി.
ആരോഗ്യ മേഖലയ്ക്ക് 1.75 കോടി,
വനിത ഘടകപദ്ധതിയില്‍ നഗരസഭ കോമ്പൗണ്ടില്‍ പുതിയ കെട്ടിടത്തിന് 30 ലക്ഷം,
അങ്കണവാടികള്‍ക്ക് കെട്ടിടം, സ്ഥലം വാങ്ങാൻ 45 ലക്ഷം,
അങ്കണവാടികള്‍ കേന്ദ്രീകരിച്ച് - പോഷകവാടി പദ്ധതി- 5 ലക്ഷം രൂപ
കുട്ടികളുടെ പാര്‍ക്ക് - 10 ലക്ഷം രൂപ
കിഴൂരില്‍ പകല്‍വീടിനോട് ചേര്‍ന്ന് വനിത ജിം -20 ലക്ഷം
വയോജനക്ഷേമം - വാര്‍ഡ് തോറും വയോജന ക്ലബ്ബുകള്‍ സ്ഥാപിക്കാന്‍ സ്വസ്തി എന്ന പേരില്‍ പ്രത്യേക ക്യാമ്പയിന്‍
ഭിന്നശേഷി സൗഹൃദം - 45 ലക്ഷം രൂപ
പട്ടികജാതി നഗറുകളില്‍ സ്മാര്‍ട്ട് സ്റ്റഡി സെന്റര്‍ (സാമൂഹ്യ പഠനമുറി) - 20 ലക്ഷം
പട്ടികജാതി വിഭാഗത്തിന്റെ ഉന്നമനത്തിനും ക്ഷേമത്തിനുമായി - 5 കോടി,
പുതിയ കുടിവെള്ള പദ്ധതികള്‍ക്ക് 1.65 കോടി രൂപ, നഗരത്തില്‍ വാട്ടര്‍ എടിഎം
തെരുവ് വിളക്കുകള്‍ക്ക് - 50 ലക്ഷം,
ദ്രവമാലിന്യ സംസ്കരണത്തിന് ഊന്നല്‍ നൽകും, ജില്ലയിലെ ആദ്യ വാട്ടര്‍ പ്ലസ് സര്‍ട്ടിഫിക്കേഷന്‍ നേടിയെടുക്കുന്നതിന് പദ്ധതികള്‍ക്ക് 20 കോടി,
മാലിന്യ സംസ്കരണ തൊഴിലാളികള്‍ക്ക് ഇന്‍ഷൂറന്‍സ്
ചാട്ടുകുളം - ഹാപ്പിനെസ് പാര്‍ക്കായി ഉയര്‍ത്തുന്നതിന് 50 ലക്ഷം,
ഗ്രീന്‍ കോറിഡോര്‍ റോഡ് ഹാര്‍മണി സ്ട്രീറ്റായി രൂപകല്പന ചെയ്യും,
ഉത്സവങ്ങള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ എന്നിവയാണ് ബജറ്റിലെ പ്രധാന പദ്ധതികൾ.


