സി .പി.ഐ.എം സംസ്ഥാന സമ്മേളനംപതാക ജാഥയ്ക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി.


 സി.പി.ഐ.എം സംസ്ഥാന സമ്മേളനംപതാക ജാഥയ്ക്ക് പാലക്കാട് ജില്ലയിൽ സ്വീകരണം നൽകി.

സി.പി.ഐ.എം 24-ാം പാർടി കോൺഗ്രസിനു മുന്നോടിയായി മാർച്ച് ആറുമുതൽ ഒമ്പതുവരെ കൊല്ലത്ത് നടക്കുന്ന സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായ പതാക ജാഥ പാലക്കാട് ജില്ലയിൽ വിവിധയിടങ്ങളിൽ സ്വീകരണം നൽകി 

തിങ്കളാഴ്ച ഉച്ചയോടെ മലപ്പുറം ജില്ലയിൽ നിന്നെത്തിയ ജാഥയെ പാലക്കാട് ജില്ലയുടെ അതിർത്തിയായ പുലാമന്തോൾ പാലത്തിൽ ജില്ലാ നേതാക്കൾ ചേർന്ന് സ്വീകരിച്ചു. വനിതകളുടെ ശിങ്കാരിമേളം സ്വീകരണത്തിന് അകമ്പടിയായി

തുടർന്നും കൊപ്പത്തും, പട്ടാമ്പിയിലും, കുളപ്പുള്ളിയിലും സ്വീകരണം നൽകി. കേരളത്തിൽ മൂന്നാം തവണയും ഇടതുപക്ഷ സർക്കാർ അധികാരത്തിൽ വരുമെന്ന് ജാഥാ ക്യാപ്റ്റനും , സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവുമായ എം. സ്വരാജ് പറഞ്ഞു.

സ്വീകരണകേന്ദ്രങ്ങളിൽ നൂറുകണക്കിന് ആളുകളാണ് പങ്കെടുത്തത്എം.സ്വരാജ് നയിക്കുന്ന പതാക ജാഥ മാർച്ച് ഒന്നിന്‌ കയ്യൂരിൽ നിന്നാണ് പ്രയാണം തുടങ്ങിയത്. വത്സൻ പനോളി മാനേജറും കെ.അനുശ്രീ ജാഥാംഗവുമാണ്.

Post a Comment

Previous Post Next Post