മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.


 മൂക്കുതല കാഞ്ഞിയൂർ കരുവാട്ട് അയ്യപ്പ വിഷ്ണു ക്ഷേത്രത്തിലെ ഉത്സവം ഇന്ന് നടക്കും.

പുലർച്ച അഞ്ചിന് നട തുറന്ന് പ്രത്യേക പൂജകൾക്ക് ശേഷം പത്തിന് പറ നിറപ്പും ഉണ്ടായി.

ഉച്ചക്ക് മൂന്നിന് ദേവസ്വം പൂരം എഴുന്നെള്ളിക്കും.

വൈകീട്ടോടെ പ്രാദേശീക പൂരാഘോഷങ്ങൾ ക്ഷേത്രത്തിലെത്തും 8.30 ന് മുക്കോഫ് പൂങ്കാവനത്തിൻ്റെ വോയ്സ് ഓഫ് അഗ്നി മ്യൂസിക് ബാൻഡ് അവതരിപ്പിക്കുന്ന നാടൻപാട്ട് നടക്കും.

ബുധനാഴ്ച പുലർച്ച രണ്ടിന് എഴുന്നള്ളിപ്പിനു ശേഷം ഉത്സവം സമാപിക്കും.

പ്രസിഡൻ്റ് കുഞ്ഞൻ കാരയിൽ , സെക്രട്ടറി ടി.പി. വേലായുധൻ എന്നിവരുടെ നേതൃത്വത്തിലുള്ള ക്ഷേത്ര കമ്മിറ്റി ഭാരവാഹികൾ നേതൃത്വം നൽകും.

Post a Comment

Previous Post Next Post