യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസന കൺവെൻഷന് തുടക്കമായി ഞായറാഴ്ച സമാപനം


യാക്കോബായ സുറിയാനി സഭ തൃശ്ശൂർ ഭദ്രാസന കൺവെൻഷന് തുടക്കമായി ഞായറാഴ്ച സമാപനം

തൃശൂർ : യാക്കോബായ സുറിയാനി സഭ തൃശൂർ ഭദ്രാസനകൺവെൻഷന് വെള്ളിയാഴ്ച തുടക്കമായി.പട്ടിക്കാട് എടപ്പലത്ത് മോർ ബസ്സേലിയോസ് നഗറിൽ നടക്കുന്ന സുവിശേഷയോഗം ഞായറാഴ്ച സമാപിക്കും. ശനിയാഴ്ച രാത്രിയിൽ ഫാ. സജി നടുമുറി , ഞായറാഴ്ച രാത്രിയിൽ ഫാ. ജിനു പള്ളിപ്പാട്ട് എന്നിവർ വചന സന്ദേശം നൽകും.

വെള്ളിയാഴ്ച രാത്രി നടന്ന കൺവെൻഷൻ കത്തോലിക്ക സഭ തൃശ്ശൂർ അതിരൂപത ആർച്ച് ബിഷപ്പ് ആൻഡ്രൂസ് താഴത്ത് ഉദ്ഘാടനം ചെയ്തു. 

ഭദ്രാസനാധിപൻ ഡോ കുര്യാക്കോസ് മോർ ക്ലിമ്മിസ് മെത്രാപ്പോലീത്ത അധ്യക്ഷനായി

അങ്കമാലി, മൂവാറ്റുപുഴ മേഖല മെത്രാപ്പോലീത്ത മാത്യൂസ് മോർ അന്തിമോസ് , തൃശ്ശൂർ ഭദ്രാസന സെക്രട്ടറി ഫാ ബേസിൽ തെക്കുംമഠം എന്നിവർ സംസാരിച്ചു.

 റവ.ഫാ ബൈജു കാരിക്കോട് വചന സന്ദേശം നൽകി 

 ഭദ്രാസനത്തിലെ വൈദീകരും നൂറുകണക്കിനു വിശ്വാസികളും കൺവെൻഷനിൽ പങ്കെടുത്തു. ഭദ്രാസന കെനൊറോ സംഘംഗാനശൂശ്രൂഷയും നടത്തി 

സുവിശേഷയോഗത്തിന് ഭദ്രാസന സെക്രട്ടറി ഫാ.ബേസിൽ തെക്കു മഠം , ഭദ്രാസന ജോ. സെക്രട്ടറി ബൈജു ചെറുകുന്നം , വൈദീക സെക്രട്ടറി ഫാ. ബേസിൽ കൊല്ലാർമാലി , ഭദ്രാസന കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.

Post a Comment

Previous Post Next Post