സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രയ്ക്ക് എത്തി; പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു

പാലക്കാട് ആളിയാർ ഡാമിൽ മൂന്ന് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കോളജിലെ എഞ്ചിനീയറിംഗ് വിദ്യാർഥികളായ ധരുൺ, രേവന്ദ്, ആൻ്റോ എന്നിവരാണ് മരിച്ചത്. സുഹൃത്തുക്കൾക്കൊപ്പം വിനോദയാത്രക്കായി എത്തിയ സംഘം ഡാമിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെടുകയായിരുന്നു. മരിച്ചവരുടെ മൃതദ്ദേഹങ്ങൾ പൊള്ളാച്ചിയിലെ ആശുപത്രിയിലേക്ക് മാറ്റി.

Post a Comment

Previous Post Next Post