ജീവകാരുണ്യ രംഗത്തെ സജീവ സാനിധ്യമായ ചങ്ങരംകുളം കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാർഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീൻ കൈമാറലും മെയ് 18ന് ഞായറാഴ്ച നടക്കും.


 ചങ്ങരംകുളം: ജീവകാരുണ്യ രംഗത്തെ സജീവ

സാനിധ്യമായ ചങ്ങരംകുളം കരുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ആറാം വാർഷികാഘോഷവും പുതിയ ഡയാലിസിസ് മെഷീൻ കൈമാറലും മെയ് 18ന് ഞായറാഴ്ച നടക്കും. വൈകീട്ട് നാലിന് സൺറൈസ് ഹോസ്പിറ്റലിൽ വെച്ച് നടക്കുന്ന ചടങ്ങിൽ ഡയാലിസിസ് മെഷിൻ പൊന്നാനി എംഎൽപി നന്ദകുമാർ സൺറൈസ് എംഡി പർവ്വിൻ ഹഫീസിന് കൈമാറും. ചടങ്ങിൽ രാഷ്ട്രീയ സാംസ്കാരിക സാമൂഹിക രംഗത്തെ പ്രമുഖരും കരുണ ഭാരവാഹികളും പങ്കെടുക്കുമെന്ന് ബഷീർ ഒതളൂർ,അഷറഫ് പള്ളിക്കര,സിദ്ധിക്ക് മുതുകാട്,ഇബ്രാഹിം ചമയം,ഹർഷാദ് കാഞ്ഞിയൂർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

Post a Comment

Previous Post Next Post