തൃശൂർ - പുതുക്കാട്, പാതിരാത്രിയിൽ പൊടിമില്ലിൽ അഗ്നിബാധ, യന്ത്രസാമഗ്രികൾ കത്തിനശിച്ചു


 പുതുക്കാട്: തൃശൂർ പുതുക്കാട് ദേശീയപാതയോരത്തെ പൊടി മിൽ കത്തിനശിച്ചു. മൂന്നു യൂണിറ്റ് അഗ്നിരക്ഷാസംഘം എത്തിയാണ് തീയണച്ചത്. അർധ രാത്രിയോടെയായിരുന്നു മില്ലിൽ തീപിടുത്തം ഉണ്ടായത്. അഗ്നിരക്ഷാ സേന ഒന്നരമണിക്കൂറെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്.


പുതുക്കാട് സ്വദേശി താഴത്ത് രാജന്റെ ഫ്ളവർമില്ലിനാണ് തീപിടിച്ചത്. മില്ലിലുണ്ടായിരുന്ന യന്ത്രസാമഗ്രികൾ കത്തിനശിച്ചു. ഷോർട്ട്സർക്യൂട്ടാണ് അഗ്നിബാധയ്ക്ക് പിന്നിലെ കാരണമെന്ന് സംശയിക്കുന്നത്. തൃശൂർ, പുതുക്കാട്, ചാലക്കുടി ഫയർസ്റ്റേഷനുകളിലെ ഉദ്യോഗസ്ഥർ എത്തിയാണ് തീയണച്ചത്.

Post a Comment

Previous Post Next Post