എരുമപ്പെട്ടി പതിയാരം സെൻ്റ് ജോസഫ്സ് പള്ളി വികാരിയെ പള്ളിയിലെ കിടപ്പ് മുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തൃശ്ശൂർ പെരിഞ്ചേരി സ്വദേശിയായ ലിയോ പുത്തൂർ (32) ആണ് മരിച്ചത്. കഴിഞ്ഞ ഒക്ടോബറിലാണ് പതിയാരം പള്ളിയിൽ ഇദ്ദേഹം വികാരിയായി ചുമതലയേറ്റെടുത്തത്.
6 വർഷം മുൻപാണ് ഫാദർ ലിയോ പുത്തൂർ അച്ചൻ പട്ടം സ്വീകരിച്ചത്.
വികാരിയുടെ കിടപ്പ്മുറിയിൽ തന്നെയാണ് മരണം നടന്നിട്ടുള്ളത്. ഉച്ചയ്ക്ക് പന്ത്രണ്ടരയോടെയാണ് തൂങ്ങിയ നിലയിൽ കണ്ടെത്തുന്നത്.
പള്ളി അധികൃതരും, നാട്ടുകാരും പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് എരുമപ്പെട്ടി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. വിവരമറിഞ്ഞ് ഇടവകക്കാരും മറ്റും സ്ഥലത്ത് എത്തിയിരുന്നു