പഞ്ചായത്ത് പ്രസിഡൻ്റ് പി.ഐ. രാജേന്ദ്രൻ ഉദ്ഘാടനം ചെയ്‌തു. വികസന സ്റ്റാന്റിങ് കമ്മറ്റി ചെയർമാൻ പ്രഭാത് മുല്ലപ്പള്ളി അദ്ധ്യക്ഷത വഹിച്ചു. ഡിസ്‌പൻസറി മെഡിക്കൽ ഓഫീസർ ഡോ. റ്റി.എസ്. മണികണ്ഠൻ ഫാർമസിസ്റ്റ് അൻസൽന തുടങ്ങിയവർ സംസാരിച്ചു. ആയുഷ് വകുപ്പിന്റെ ദൃഷ്ടി പദ്ധതിയുടെ ഭാഗമായി തൃശൂർ രാമവർമ്മ ജില്ല ആയുർവ്വേദ ആശുപത്രിയിലെ നേത്രരോഗ വിഭാഗത്തിലെ ഡോക്ടർമാരും ഒപ്റ്റോമെട്രിസ്റ്റുകളും ചേർന്ന് ഗ്ലോക്കോമ ഡയബറ്റിക് റെറ്റിനോപ്പതി രോഗ നിർണ്ണയ പരിശോധനകൾ നടത്തി. 50 പേർ ക്യാമ്പിൽ പങ്കെടുത്തു.
കടവല്ലൂർ പഞ്ചായത്ത് ഗവൺമെന്റ് ആയുർവ്വേദ ഹെൽത്ത് ആന്റ് വെൽനസ് സെന്ററിൽ സൗജന്യ നേത്രപരിശോധന ക്യാമ്പ് നടന്നു
byWELL NEWS
•
0