വട്ടേനാട് എസ് എസ് എൽ.സി.ക്ക്
നൂറ്ശതമാനംവിജയംവിജയോൽസവം നടത്തി.
വട്ടേനാട് ഗവ: വെക്കേഷണൽ ഹയർസെക്കണ്ടറി സ്കൂളിൽ വിജയോത്സവം നടത്തി.
കഴിഞ്ഞ രണ്ട് വർഷമായി തുടർച്ചയായി നൂറ് ശതമാനം വിജയം നേടിയ സ്കൂൾ ഗ്രാമത്തിന് അഭിമാനമായി.
എസ് എസ് എൽ സി പരീക്ഷ എഴുതിയ 669 പേരും ഉന്നത പഠനത്തിന് അർഹത നേടി. 62 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് ലഭിച്ചു. എട്ടു പേർ എൻ എം എം എസ് സ്കോളർഷിപ്പിന് അർഹത നേടി.
വിജയോത്സവംകേരള തദ്ദേശ സ്വയംഭരണ- എക്സെസ് വകുപ്പ് മന്ത്രിയുമായ എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു.
തൃത്താല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് വി.പി. റജീന അധ്യക്ഷയായി.
ജില്ലാപഞ്ചായത്ത് അംഗം ഷാനിബ ടീച്ചർ, പി ടി എ പ്രസിഡണ്ട് സിദ്ദീഖുൽ അക്ബർ, സ്കൂൾ വികസന സമിതി ചെയർമാൻ . എം. പ്രദീപ്, റാണി അരവിന്ദൻ, ശിവകുമാർ പി.പി, എൻ.പി പ്രകാശൻ, ഉഷ, നിബിൻ തുടങ്ങിയവർ സംസാരിച്ചു