മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു

 

കുന്നംകുളം: മരത്തംകോട് അൽ അമീൻ ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചു. എരമംഗലം സ്വദേശി പൂക്കയിൽ വീട്ടിൽ മുഹമ്മദ് നിഷാമിന്റെ ഭാര്യ 21 വയസ്സുള്ള സജ്നയുടെ കുഞ്ഞാണ് മരിച്ചത്. പത്തരയോടെയാണ് യുവതി പ്രസവിച്ചത്. കുട്ടി മരിക്കാൻ കാരണം ആശുപത്രിയിൽ ജീവനക്കാരുടെ അനാസ്ഥയാണെന്ന് ആരോപിച്ചുകൊണ്ട് ബന്ധുക്കൾ രംഗത്തെത്തി.കഴിഞ്ഞ ജൂൺ ഏഴിന് അൽ അമീൻ ആശുപത്രിയിൽ പ്രസവശേഷം വീട്ടിലേക്ക് മടങ്ങിയ പഴയന്നൂർ സ്വദേശിനിയായ രമ്യ ശ്രീ എന്ന യുവതിയും തൊട്ടടുത്ത ദിവസം ഗുരുതര ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് മരിച്ചിരുന്നു. ബന്ധുക്കളുടെ പരാതിയിൽ ഈ മരണത്തിലും അൽ അമീൻ ആശുപത്രിക്കെതിരെ കുന്നംകുളം പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിരുന്നു.

Post a Comment

Previous Post Next Post