കുന്നംകുളം തെക്കേപ്പുറത്ത് ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തി. സ്രാമ്പിക്കൽ വീട്ടിൽ 62 വയസ്സുള്ള പ്രസാദിനെയാണ് രാവിലെ 6 മണിയോടെ വിടിന് സമീപത്തെ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കുന്നംകുളം സബ് ഇൻസ്പെക്ടർ ജാബിറിൻ്റെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ച മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി കുന്നംകുളം നന്മ ആംബുലൻസ് പ്രവർത്തകർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.



